ഈ വ്യാഴാഴ്ച മുതൽ ഓണകിറ്റ് നല്കിത്തുടങ്ങും. ഇത് ലഭിക്കാനായി നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ. സമ്പൂർണ്ണ വിവരങ്ങളും ഇതാ..

ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച ഓണകിറ്റ് വിതരണം ആരംഭിക്കും. പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണകിറ്റിൽ പതിനൊന്ന് ഇനങ്ങൾ ഉണ്ടാകും. കേരളത്തിലുടനീളമുള്ള 2000 പാക്കിംഗ് സെന്ററുകളിൽ ഇത് പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗുണനിലവാരം പാലിച്ചാണ് പാക്കിംഗ് നടത്തുന്നത്.

വെള്ളപ്പൊക്ക ഭീതിയെ ത്തുടർന്ന്, ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തടസ്സം നേരിടേണ്ടിവന്നു. എന്നാൽ ഇപ്പോൾ ഓണകിറ്റ് വിതരണ ജോലികൾ അതിനെ മറികടന്ന് മുന്നോട്ട് പോവുകയാണ്. ഒരു കിറ്റിൽ 500 രൂപ വിലവരുന്ന സാധനങ്ങൾ അടങ്ങിയിരിക്കും. സപ്ലൈകോ വിവിധ ജില്ലകളിൽ റേഷൻ ഷോപ്പുകൾ വഴിയാണ് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്.

ആദ്യ ഘട്ടത്തിൽ അന്ത്യോദയ കാർഡുകൾക്ക് 5,95,000 കുടുംബങ്ങളിലേക്കാണ് വിതരണം. ആഗസ്റ്റ് 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിലെ 31 ലക്ഷം മുൻ‌ഗണന കാർഡുകൾക്കും മഞ്ഞ കാർഡുകൾക്കും കിറ്റ് വിതരണം ചെയ്യും. പിന്നീട് കിറ്റുകൾ 19, 20, 21, 22 തീയതികളിൽ മുൻ‌ഗണനാ വിഭാഗത്തിലുള്ള പിങ്ക് കാർഡുകൾക്ക് നൽകി തുടങ്ങും.

ഓണത്തിന് മുൻപ് ശേഷിക്കുന്ന അൻപത്തൊന്നു ലക്ഷം കുടുംബങ്ങൾക്ക് നീലയും വെള്ളയും കാർഡുകൾക്കായി കിറ്റുകൾ നൽകി തുടങ്ങും. അതിനുശേഷം ഓഗസ്റ്റ് 21 മുതൽ പത്തു ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണം ബസാറുകൾ സങ്കടിപ്പിക്കാനും തീരുമാനിച്ചു. മുൻഗണന വിഭാഗത്തിൽ പെടാത്ത കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം പ്രത്യേക അരി പതിനഞ്ചു രൂപ നിരക്കിൽ ലഭ്യമാകും. ഇത് ഓഗസ്റ് പാതിമൂന്നു മുതൽ ആയിരിക്കും നല്കിത്തുടങ്ങുക.