സ്ത്രീകൾക്ക് 50000 രൂപ വരെ ധനസഹായം..! കിസാൻ സമ്മാൻ നിധിയിൽ ഇപ്പോൾ അംഗങ്ങൾ ആകുന്നവർക്ക് 4000 രൂപ ലഭിക്കും!! കുട്ടികൾക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണം ഇങ്ങനെ..! കൂടുതൽ അറിയൂ!!

പൊതുജനങ്ങൾക്ക് വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഗവൺമെൻറ് നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ സംസ്ഥാനത്തെ വിധവകളായ സ്ത്രീകൾക്കും, ഭർത്താവ് ഉപേക്ഷിച്ചുപോയ പുനർ വിവാഹിതർ അല്ലാത്ത സ്ത്രീകൾക്കും വീടിൻറെ പുനരുദ്ധാരണത്തിനായി 50,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്നത്.

ന്യൂനപക്ഷ വികസന കോർപ്പറേഷൻ നേതൃത്വത്തിലാണ് ഈയൊരു ആനുകൂല്യം അർഹരായ ആളുകൾക്ക് ലഭ്യമാക്കുന്നത്. സെപ്റ്റംബർ മാസം അവസാനം വരെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയമായി നൽകിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ അർഹരായ എല്ലാ ആളുകളും ഈയൊരു സമയത്തിനുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കാനായി ശ്രദ്ധിക്കുക. അടുത്തത് വളരെയധികം സന്തോഷകരമായ ഒരു വാർത്തയാണ്. നമുക്കെല്ലാവർക്കും അറിയാം ചെറുകിട നാമമാത്ര കർഷകർക്ക് ഉള്ള ധനസഹായം നൽകുന്ന പദ്ധതിയാണ് പ്രധാന മന്ത്രിയുടെ കിസാൻ സമ്മാന നിധി എന്ന്.

ഈയൊരു പദ്ധതിയിലൂടെ ഒരു വർഷം 6000 രൂപ വരെ ലഭ്യമാക്കുന്നുണ്ട്.  നാല് മാസത്തെ ഇടവേളകളിൽ 3 ഗഡുക്കളായി 2000 രൂപ വീതമാണ് പ്രതിവർഷം ലഭ്യമാക്കുന്നത്. സെപ്റ്റംബർ 30 നുള്ളിൽ പുതുതായി അപേക്ഷ സമർപ്പിക്കുന്ന ആളുകൾക്ക് 4000 രൂപ വരെ ആദ്യ തവണ ലഭ്യമാകുന്നതാണ് എന്ന് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

പല കാരണങ്ങൾകൊണ്ടും അപേക്ഷിക്കാൻ സാധിക്കാതെ പോയ ആളുകൾ എത്രയും പെട്ടെന്ന് തന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആയി ശ്രദ്ധിക്കുക. ആദായ നികുതി അടയ്ക്കാത്ത ആളുകൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുക.

അടുത്ത ഒരു പ്രധാനപ്പെട്ട വിവരം സംസ്ഥാനത്ത് 799 രൂപ വിലയുള്ള സൗജന്യ കിറ്റുകളുടെ വിതരണം ആരംഭിക്കാൻ പോവുകയാണ് എന്നതാണ്. സ്കൂൾ കുട്ടികൾക്ക് ആണ് ഈ ഒരു ഭക്ഷ്യ ഇതിൻറെ ആനുകൂല്യം ലഭ്യമാക്കുന്നത്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ഈയൊരു കിറ്റ് ലഭ്യമാക്കുക.

കുട്ടികൾ ഉച്ചഭക്ഷണത്തിന് പേര് കൊടുത്തിട്ടുണ്ട് ആകണമെന്ന് നിബന്ധനയുണ്ട്. ഈ വിവരങ്ങൾ എല്ലാ ആളുകളും അറിഞ്ഞിരിക്കുക. മാത്രമല്ല മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുക.