സ്വർണ്ണ ബിസ്കറ്റ് വാങ്ങി സൂക്ഷിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക.

സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുകയാണ് നമ്മൾ ഇന്ത്യക്കാർ. കാരണം സ്വർണ്ണത്തിന് ഈ വർഷത്തിൽ ഉണ്ടായ വില വർദ്ധനവ്‌ സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത് ഭാവിയിൽ സുരക്ഷിത നിക്ഷേപമായി നിൽക്കുമെന്ന് കരുതിയാണ്. ആഭരണങ്ങളും, നാണയങ്ങളും, കട്ടികളുമായൊക്കെയാണ് സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ കൂടുതലായും വാങ്ങുന്നത് സ്വർണ്ണ കട്ടിയാണ്.. കാരണം സ്വർണ്ണ കട്ടി ആവുമ്പോൾ പണിക്കൂലി നൽകേണ്ടതില്ലല്ലോ.

ഇങ്ങനെ സ്വർണ്ണക്കട്ടികൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതിനാൽ ഓൺലൈൻ ഷോപ്പുകൾ വഴിയും സ്വർക്കട്ടികൾ വിൽപ്പന തുടങ്ങി. ഫ്ലിപ്പ് കാർട്ടിലും ആമസോണിലും സ്വർണ്ണക്കട്ടി കൾ ലഭ്യമാണ്. കാരണം ആഭരണങ്ങളെയും നാണയങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ സ്വർണ്ണക്കട്ടികൾക്ക് വില കുറവാണ്. പക്ഷേ നമ്മൾ സ്വർണ്ണക്കട്ടികൾ വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം.

സ്വർണ്ണാഭരണങ്ങളുടെ ശുദ്ധി കണക്കാക്കുന്നത് സ്വർണ്ണത്തിൻ്റെ കാരറ്റ് നോക്കിയാണ്. എന്നാൽ സ്വർണ്ണ കട്ടിയുടെ കാര്യം നോക്കുമ്പോൾ ഫൈൻനെസ് യൂണിറ്റ് അടിസ്ഥാനപ്പെടുത്തിയാണ് പരിശുദ്ധി കണക്കിലാക്കുന്നത്. ലോഹ മിശ്രിതത്തിൻ്റെ ആയിരം ഭാഗങ്ങളിൽ ഒരു അമൂല്യ ലോഹത്തിൻ്റെ പരിശുദ്ധി കണ്ടെത്തുന്നത് ഫൈൻനെസ് വഴിയാണ്. അപ്പോൾ സ്വർണ്ണക്കട്ടി ഫൈനൻനെസ് 0.995 എന്നു കൊണ്ട് ഉദ്ദേശിക്കുന്നത് ആയിരത്തിൽ 995 ഭാഗം സ്വർണ്ണവും ബാക്കി അഞ്ചു ഭാഗം മറ്റു ലോഹങ്ങളുമാണ്.

സ്വർണ്ണക്കട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ സ്വർണ്ണ കട്ടിയ്ക്ക് ബി ഐ എസ് മുദ്രണമുണ്ടോ എന്നാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മുദ്രണമുള്ള സ്വർണ്ണക്കട്ടികൾ വാങ്ങുന്നതാണ് നല്ലത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിക്കുന്ന പരിശുദ്ധി ചടങ്ങൾ പാലിച്ച ശേഷമാണ് സ്വർണ്ണം വിൽപ്പനയ ക്ക് വയ്ക്കുന്നത്.

സ്വർണ്ണം ഏത് രൂപത്തിൽ വാങ്ങിയാലും അതിൻ്റെ പരിശുദ്ധി ഉറപ്പു വരുത്തി മാത്രം വാങ്ങുക. സ്വർണ്ണത്തിൻ്റെ പരിശുദ്ധി കണക്കാക്കുന്നത് കാരറ്റ് അടിസ്ഥാനമാക്കിയാണ്. 24 കാരിറ്റുള്ള സ്വർണ്ണമാണ് ഏറ്റവും പരിശുദ്ധ സ്വർണ്ണം. എന്നാൽ 22 കാരറ്റിലും, 18 കാരറ്റിലും, 14 കാരറ്റിലും സ്വർണ്ണം വിപണിയിൽ ലഭ്യമാണ്. അതു കൊണ്ട് സ്വർണ്ണം വാങ്ങി നിക്ഷേപമായി സൂക്ഷിക്കുന്നവർ പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണ്ണം തന്നെ വാങ്ങുക.

അതുപോലെ ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പുകളിൽ നിന്ന് സ്വർണ്ണക്കട്ടി വാങ്ങുമ്പോൾ അതിൻ്റെ പാക്കിംങ് പൊളിക്കാതെ സൂക്ഷിക്കാൻ ഓർക്കുക. ഇങ്ങനെ സൂക്ഷിച്ചാൽ സ്വർണ്ണക്കട്ടിയുടെ പരിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കാം.

സ്വർണ്ണക്കട്ടികളിൽ പരിശുദ്ധി റിഫൈനറികളിൽ നിർമ്മിക്കുന്ന സ്വർണ്ണക്കട്ടികൾക്കാണ്. അതു കൊണ്ട് സ്വർണ്ണക്കട്ടി വാങ്ങുമ്പോൾ ഏതു റിഫൈനറിയിൽ നിന്ന് സംസ്കരിച്ചെടുത്ത ഉത്പന്നമാണെന്ന് അന്വേഷിക്കുക. പൊതുവെ 2 സ്വർണ്ണ റിഫൈനറികളാണ് നമ്മുടെ രാജ്യത്ത് പ്രധാനമായും പ്രവർത്തിക്കുന്നത്. ഒന്ന് എംഎംടി സി പി എഎംപിയും മറ്റേത് ബ്ലാംഗ്ലൂർ റിഫൈനറിയുമാണ്.