ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ശ്രെദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ

എൽപിജി ഗ്യാസ് ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രണ്ട് വാർത്തകളാണ് ഇവിടെ പറയുന്നത്. സബ്സിഡി തുകയെക്കുറിച്ച് നിരവധി സംശയങ്ങളാണ് ഒരുപാട് ഉപയോക്താക്കൾക്ക് ഉള്ളത്. സബ്സിഡി തുക ഒക്ടോബർ മാസം മുതൽ പുനസ്ഥാപിക്കും എന്നതായിരുന്നു ഗ്യാസ് കമ്പനികൾ അതായത് എണ്ണക്കമ്പനികൾ മുന്നേ അറിയിച്ചിരുന്നത്.

എന്നാൽ ഇതുവരെയും സബ്സിഡി തുക ആരുടെയും അക്കൗണ്ടിലേക്ക് വന്നിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ദേശീയമാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വിടുന്നത്. കേന്ദ്ര ബഡ്ജറ്റ് സബ്സിഡിയിലേക്ക് മാറ്റിവെച്ച തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്.

ഏകദേശം ഒരു കോടി ആളുകൾക്ക് ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനുവേണ്ടി ഗവൺമെൻറ് ഇപ്പോൾ തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി അർഹരായ കൂടുതൽ ആളുകൾക്ക് ഗ്യാസ് കണക്ഷൻ നൽകുകയും സബ്സിഡി ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കുകയും ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.

ഇതുപോലെതന്നെ ഭാരത് ഗ്യാസ് ഉപഭോക്താക്കളെ ഇന്ത്യൻ ഓയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയിലേക്ക് മാറ്റുന്ന ഒരു പ്രക്രിയയും ഇപ്പോൾ നടന്നുവരുന്നുണ്ട്. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ എല്ലാം തന്നെ ഇപ്പോൾ പുരോഗമിച്ചു വരികയാണ്. സബ്സിഡിയുമായി നിരവധി പ്രശ്നങ്ങൾ ഇങ്ങനെ നിലവിൽ നിൽക്കുന്നുണ്ട്.

ഈ പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കുന്ന സമയത്ത് മാത്രമേ നമ്മുടെ അക്കൗണ്ടുകളിലേക്ക് സബ്സിഡി തുക എത്തുകയുള്ളൂ. അടുത്തതായി ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനമാണ് തത്ക്കാൽ പദ്ധതി. സിലിണ്ടർ ബുക്ക് ചെയ്തതിനുശേഷം 45 മിനിറ്റിനുള്ളിൽ തന്നെ സിലിണ്ടർ ലഭ്യമാക്കുന്ന ഒരു പദ്ധതിയാണിത്.

ഈ പദ്ധതി ആദ്യം നടപ്പിലാക്കാൻ പോകുന്നത് തിരുവനന്തപുരം പോലെയുള്ള പ്രധാന നഗരങ്ങളിൽ ആയിരിക്കും.