കേന്ദ്രസഹായമായി 1600 രൂപ ലഭിക്കാൻ പോകുന്നു. ഇനി സ്റ്റൗവും സൗജന്യ ഗ്യാസ് സിലിണ്ടറും ! പദ്ധതിയുടെ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അറിയാം..

കേന്ദ്ര ബഡ്ജറ്റിനോട് അനുബന്ധിച്ച് ഏറ്റവും വലിയ ആനുകൂല്യം ആണ് നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരുവാൻ പോകുന്നത്. ദിനം പ്രതി ഇപ്പോൾ ഇന്ധനവില വർധിച്ചുവരികയാണ്.

ഇന്ധന വില ദിനംപ്രതി വർദ്ധിക്കുന്നത് പോലെതന്നെ പാചക വാതകത്തിന്റെ വിലയും വർധിച്ചുവരികയാണ്. ഇത്തരത്തിൽ വിലവർധനവ് ഉണ്ടാകുമ്പോൾ പൊതുജനങ്ങളെ വളരെ വലിയ രീതിയിൽ ഇത് ബാധിക്കുന്നുണ്ട്.

ഇങ്ങനെ വരുന്ന സാഹചര്യങ്ങളിൽ സാധാരണ ജനങ്ങളെ സംബന്ധിച്ച് അവർക്ക് ആശ്വാസം നൽകുന്ന ഒന്നായിരുന്നു ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്ന സബ്സിഡി തുക.  ഉജ്ജ്വല യോജന എന്നുള്ള പദ്ധതി താൽക്കാലികമായി നമ്മുടെ രാജ്യത്തു നിന്നും പിൻവാങ്ങിയിരുന്നു.

എന്നാൽ ഇതിനെ കുറിച്ച് 2021ലെ ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടായി. ഒരു കോടിയോളം വരുന്ന ആളുകളെ കൂടി ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമാക്കുന്നതാണ്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ആദ്യഘട്ടത്തിൽ സൗജന്യ ഗ്യാസ് സിലിണ്ടറും ഗ്യാസ് സ്റ്റൗവും വാങ്ങിക്കുന്നതിന് വേണ്ടിയുള്ള തുകയാണ് അവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുവാൻ പോകുന്നത്.

കേരള സർക്കാരിൻറെ സഹായമായി 1600 രൂപ ആണ് ഇവർക്ക് എത്തിച്ചേരാൻ പോകുന്നത്. പുതിയ അപേക്ഷകൾക്കുള്ള തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിപിഎൽ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ആയിരിക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ വേണ്ടി സാധിക്കുക.  വരും ദിവസങ്ങളിൽ ഈ  പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതാണ്.