ഗ്യാസ് സബ്സിഡി ഇനി മുതൽ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത്.. നവംബർ മുതൽ വന്ന മാറ്റങ്ങൾ അറിയേണ്ടതെല്ലാം.


വീടുകളിൽ പാചകവാതക സിലിണ്ടർ ലഭിക്കണമെങ്കിൽ നവംബർ മുതൽ പുതിയ മാറ്റം വരുന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. എന്നാൽ ലോക് ഡൗൺ കാലയളവിൽ നിർത്തിവച്ച സബ്സിഡി ഒക്ടോബർ മുതൽ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ അതും പുനരാരംഭിച്ചതായി കാണുന്നുമില്ല. കൂടാതെ നവംബറിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വീടുകളിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോണിൽ ഒരു SMS വരുന്നതായിരിക്കും. ശേഷം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ SMS ൽ വന്ന OTP നമ്പർ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ നിങ്ങൾക്ക് സിലിണ്ടർ ലഭിക്കുകയുള്ളൂ.

ഈ സംവിധാനത്തെ കുറിച്ച് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരുന്നു. കുഗ്രാമങ്ങളിലൊക്കെ വസിക്കുന്നവർക്ക് ഈ OTP സംവിധാനം എത്രത്തോളം ഉപയോഗപ്രദമാകുമെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം കടകളിലും മറ്റും ഗ്യാസ് സിലിണ്ടർ വച്ച് വാങ്ങുന്നവരാണ് ഇത്തരം ഗ്രാമങ്ങളിൽ ഉണ്ടാവുക. അതിനാൽ നമ്മുടെ രാജ്യത്തെ 100 സ്മാർട്ട് സിറ്റികളിലാണ് ആദ്യം നടപ്പിലാക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നടപ്പിലാക്കുന്നത്. അതിനാൽ ഈ പ്രവൃത്തി വിജയകരമായാൽ മാത്രമേ രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ലഭ്യമാവുക.

അതുപോലെ നവംബർ 1 മുതൽ ഇൻഡെയ്ൻ ഗ്യാസ് പുതിയ നമ്പർ കൊണ്ടു വന്നിരിരിക്കുകയാണ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇൻഡെയ്ൻ എൽ പി ജി ബുക്കിംങ്ങിനായി ഒരു പൊതു നമ്പറാണ് ആരംഭിച്ചിരിക്കുന്നത്. 7718955555 എന്ന നമ്പറാണ് ഇൻഡെയ്ൻ ഗ്യാസ് പൊതു ബുക്കിംങ്ങ് നമ്പർ. ഈ നമ്പർ ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്. ഈ സേവനം24 മണിക്കൂറും ലഭ്യമായിരിക്കും.

ഇങ്ങനെയൊരു സംവിധാനം വരുന്നതോടുകൂടി സിലിണ്ടർ മോഷണം പോകുന്നത് തടയാൻ കഴിയുമെന്നും, യഥാർത്ഥ ഗുണഭോക്താക്കൾക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാകുമെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. അതിനാൽ ഈ സേവനം വിജയകരമായാൽ രാജ്യത്തിൻ്റെ എല്ലാ കോണുകളിലും വ്യാപിക്കുന്നതായിരിക്കും.