സൗജന്യ കിറ്റുകൾ കൈപ്പറ്റാൻ ഉള്ളവർ ശ്രദ്ധിക്കുക. ഏറ്റവും പുതിയ വിവരങ്ങൾ..!

കൊറോണ പ്രതിസന്ധി മൂലം ഉള്ള ഭക്ഷ്യലഭ്യത കുറവിൽ നിന്ന് സംസ്ഥാനത്തെ ജനങ്ങളെ കൈപിടിച്ചുയർത്തിയത് സൗജന്യ കിറ്റുകളുടെ വിതരണം തന്നെയാണ്. നാല് മാസങ്ങളിലായി വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സൗജന്യ കിറ്റുകളുടെ വിതരണം ഏപ്രിൽ വരെ ദീർഘിപ്പിച്ചിട്ടുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.

അത്തരത്തിൽ സൗജന്യ കിറ്റുകളുടെ വിതരണം പുരോഗമിക്കുമ്പോൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. നവംബർ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി മാസം ഒമ്പതാം തീയതി അവസാനിപ്പിക്കുമെന്ന് ഗവൺമെൻറ് അറിയിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ഈ തീയതി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്.

നവംബർ മാസത്തിലെ കിറ്റുകൾ വാങ്ങാനുള്ള ആളുകൾക്ക് ജനുവരി മാസം 16 ആം തീയതി വരെ, അതായത് ശനിയാഴ്ച വരെ കിറ്റുകൾ വാങ്ങാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ ജനുവരി മാസം പതിനാറാം തീയതി വരെ ഡിസംബർ മാസത്തിലെയും സൗജന്യ കിറ്റുകൾ കൈപ്പറ്റാൻ സാധിക്കുന്നത് ആയിരിക്കും.

ആരെങ്കിലും ഡിസംബർ മാസത്തെയോ, നവംബർ മാസത്തെയോ കിറ്റുകൾ കൈപ്പറ്റാൻ ഉണ്ടെങ്കിൽ ജനുവരി 16 നു മുന്പായി തന്നെ കൈപ്പറ്റാനായി ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പിന്നീട് കിറ്റ് ലഭിക്കാതെ പോയേക്കാം. ഇനി വിതരണത്തിന് ഒരുങ്ങുന്നത് ജനുവരി മാസത്തിലെ ഭക്ഷ്യ കിറ്റുകൾ ആണ്. ജനുവരി മാസത്തിലെ വിതരണം സംബന്ധിച്ച വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി തന്നെ അറിയാൻ സാധിക്കുന്നത് ആയിരിക്കും.