സംസ്ഥാനത്ത് കനത്ത മഴ. പലസ്ഥലങ്ങളിലും പ്രളയം മൂലം നാശനഷ്ട്ടം. പൊതുജനങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

സംസ്ഥാനത്ത് ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇപ്പോൾ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ പൊതുജനങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ചു കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഇപ്പോൾ പൊതുജനങ്ങൾക്ക് വേണ്ടി പ്രധാനപ്പെട്ട കുറച്ച് നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളാണ് കനത്ത മഴ മൂലം ഉണ്ടായിരിക്കുന്നത്. ഇടുക്കി ജില്ലയിൽ പലസ്ഥലങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.

കൊക്കയാറിൽ ഉരുൾപൊട്ടി ഏഴ് പേരെയാണ് കാണാതായിരിക്കുന്നത്. ഇതിൽ രണ്ട് പേരെ രക്ഷിച്ചതായും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതുകൂടാതെ മൂന്നിടത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകളാണ് വെള്ളം കയറി അപകട നിലയിലായത്. പത്തനംതിട്ട ജില്ലയിലും പല സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. പാലങ്ങളിൽ വെള്ളം കയറുകയും, ചില സ്ഥലത്ത് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

മലയോര മേഖലയിലും, തോട്ടം മേഖലയിലും താമസിക്കുന്ന ആളുകളെല്ലാം തന്നെ ഈ ഒരു ഒരു സമയത്ത് അതീവജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാൽ ഉടൻ തന്നെ അവിടെ നിന്നും മാറി സുരക്ഷിതമായ ഇടങ്ങളിൽ താമസിക്കേണ്ടതാണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, ജില്ലകളിൽ റെഡ് അലർട്ട് ആണ് ഇന്നലെ  പ്രഖ്യാപിച്ചിരുന്നത്. മഴ തീവ്രമായി പെയ്യുന്ന ഈ ഒരു സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും തന്നെ വളരെയധികം ജാഗ്രത പുലർത്തണമെന്നും, സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് പല സ്ഥലങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുന്നതായിരിക്കും.

ശക്തമായ മഴയും, കാറ്റും ഉള്ളതുകൊണ്ട് തന്നെ മരങ്ങളും മറ്റും കടപുഴകി വീഴാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ട് തന്നെ മഴയുള്ള സമയത്ത് ആരും തന്നെ മരങ്ങളുടെയോ മറ്റു ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളുടെ ചുവട്ടിലോ നിൽക്കുകയോ, വാഹനങ്ങൾ പാർക്ക് നിർത്തി ഇടുകയോ ചെയ്യാതിരിക്കുക.