ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ എങ്കിൽ നിങ്ങൾക്ക് റീച്ചാർജിനും ഷോപ്പിംങ്ങിനും ബാങ്ക് തുക നൽകും.

ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് റീച്ചാർജ് ചെയ്യാൻ ബാങ്ക് തന്നെ പണം തരും. ഈ കാര്യം പലർക്കും അറിയില്ല. എന്നാൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ എങ്ങനെ പണം നമുക്ക് ലഭിക്കുന്നതെന്ന് നോക്കാം.
ഇന്ന് പലരും ഓൺലൈൻ ട്രാൻസേക്ഷൻ വഴിയാണ് ബില്ലുകളൊക്കെ പെയ്മെൻറുകൾ ഒക്കെ നടത്തുന്നത്. ലോക്ഡൗൺ കാലയളവിൽ ഈ ഓൺലൈൻ വഴിയാണ് ഫണ്ട് ട്രാൻസ്ഫറും ബിൽ പെയ്മെൻ്റൊക്കെ നടത്തിയിരുന്നത്.

ഇങ്ങനെ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഓൺലൈൻ ട്രാൻസേക്ഷൻ ചെയ്തിതിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഫെഡറൽ ബാങ്കിൻ്റെ ഏത് ടൈപ്പ് ATM ആയാലും നിങ്ങൾക്ക് റിവാർഡ് എന്ന രീതിയിൽ അക്കൗണ്ടിൽ വന്നിട്ടുണ്ടാവും. പക്ഷേ അക്കൗണ്ട് ചെക്ക് ചെയ്താൽ കാണാൻ സാധിക്കില്ല. ഫെഡറൽ റിവാർഡ്സ് എന്ന വേറെ ഒരു അക്കൗണ്ട് ലോഗിൻ ചെയ്താലാണ് നമുക്ക് ലഭിച്ച റിവാർഡ് എത്രയെന്ന് കാണാൻ സാധിക്കുക. ഒരു റിവാർഡ് എന്നു പറയുന്നത് 0.25 പൈസയാണ്. 100 രൂപ അയച്ചുകഴിഞ്ഞാൽ 1 പോയിൻ്റ് ലഭിക്കും. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറോ, മൊബൈൽ ഫോണിലോ ഗൂഗിൾ ഓപ്പൺ ചെയ്യുക. ശേഷം അവിടെ സെർച്ച് ചെയ്യേണ്ട ഭാഗം ഫെഡറൽ റിവാർഡ്സ് എന്ന് ക്ലിക്ക് ചെയ്താൽ ഫെഡറൽ റിവാർഡ്സിൻ്റെ ഒഫീഷ്യൽ സൈറ്റ് ഓപ്പണാവും. അപ്പോൾ തൊട്ട് താഴെ ഒരു സൈറ്റ് ഓപ്പണവും. അത് പൂരിപ്പിച്ച് ലോഗിൻ ചെയ്യണം. അതിൽ നിങ്ങളുടെ ATM ഡെബിറ്റ്കാർഡിൻ്റെ നമ്പറാണ്.

ATM കാർഡിൻ്റെ പുറക് വശത്തുള്ള നമ്പറാണ് എൻറർ ചെയ്യേണ്ടത്. ശേഷം ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകുക. ശേഷം ഇ മെയിൽ ഐഡി നൽകുക. പിന്നീട് താഴെ നൽകിയ കാപ്ച കോഡ് ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ക്ലിക്ക് ചെയ്യുക. അപ്പോഴേക്കും നിങ്ങളുടെ മൊബൈലിൽ ഒരു OTP നമ്പർ വരും. അത് എൻ്റർ ചെയ്ത് വാലിഡെയ്റ്റ് ക്ലിക്ക് ചെയ്യുക. ശേഷം അക്കൗണ്ട് ഓപ്പണവും. അതിൽ നിങ്ങളുടെ റിവാർഡ്സ് സെർച്ച് ചെയ്യാൻ My account ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ പോയൻ്റ് കാണാൻ സാധിക്കും.

അതിൻ്റെ താഴെ Points earned ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഓരോ ട്രാൻസേക്ഷനും ലഭിച്ച amount കാണാൻ സാധിക്കും. മുകളിലായി ഒരു പാട് ഓപ്ഷനുണ്ട്. ഷോപ്പിംങ്, റീച്ചാർജ്, ബുക്കിംങ്, തുടങ്ങിയവയൊക്കെ ഉണ്ട്. നിങ്ങൾക്ക് എന്താണോ വേണ്ടത് അത് തിരഞ്ഞെടുക്കുക. ഇവിടെ മൊബൈൽ റീച്ചാർജ് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് പരിചയപ്പെടാം.

റീച്ചാർജ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ തൊട്ട് താഴെയായി മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. അതിൻ്റെ താഴെ ഓപ്പറേറ്റർ എന്നുണ്ടാവും. അവിടെ നിങ്ങളുടെ റീച്ചാർജ് കമ്പനി എയർടെൽ, ഐഡിയ ഏതാണോ അത് ക്ലിക്ക് ചെയ്യുക. തൊട്ട് താഴെയായി സർക്കിൾ നൽകുക. ശേഷം നിങ്ങൾക്ക് എത്ര രൂപയ്ക്കാണോ റീച്ചാർജ് ചെയ്യേണ്ടത് ആ amount നൽകുക. ശേഷം ടേംസ് ആൻറ് കണ്ടീഷൻ ക്ലിക്ക് ചെയ്ത് Continue ക്ലിക്ക് ചെയ്യുക.

ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഇങ്ങനെയൊരു സംവിധാനമുള്ളത് അറിയില്ല. അതു കൊണ്ട് എല്ലാവരും ഈ വിവരം മറ്റുള്ളവരിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുക.