ഫെബ്രുവരി മാസം നിങ്ങൾക്ക് ലഭിക്കുന്ന സൗജന്യ കിറ്റിൽ എന്തെല്ലാം സാധനങ്ങൾ ഉണ്ടെന്ന് നോക്കാം. സൗജന്യ കിറ്റ് വാങ്ങാനുള്ളവർ അറിയുക

റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ച് വലിയ രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ച മാസങ്ങളാണ് നിലവിൽ കടന്നുപോയത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മാർച്ച് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ അരി ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോകുന്നത്.

ഈ മാസത്തെ റേഷൻ കിറ്റ് വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഫെബ്രുവരി മാസത്തെ കിറ്റിൽ എന്തൊക്കെ ഇനങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്ന് നോക്കാം. 9 ഇനങ്ങളാണ് ഫെബ്രുവരി മാസത്തെ സൗജന്യ കിറ്റ് വിതരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ക്രിസ്മസ് കിറ്റ് വിതരണത്തിൽ മാസ്ക്കുകൾ ഉൾപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല. പിന്നീട് ഈ മാസ്ക്കുകൾ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. അദ്ദേഹം ഔദ്യോഗികമായിത്തന്നെ തന്നെ ഈ കാര്യം അറിയിച്ചിരിക്കുകയാണ്.

ഈ മാസത്തെ കിറ്റിൽ രണ്ടു മാസ്ക്കുകൾ കൂടി ഉൾപ്പെടുത്തി ആയിരിക്കും നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുവാൻ പോകുന്നത്. ഫെബ്രുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിൽ ഉള്ള ഇനങ്ങളാണ് 500 ഗ്രാം ചെറുപയർ,  500 ഗ്രാം ഉഴുന്ന്,  250 ഗ്രാം തുവരപ്പരിപ്പ്,  ഒരു കിലോ പഞ്ചസാര, 

100 ഗ്രാം തേയിലപ്പൊടി, മുളക് അല്ലെങ്കിൽ മുളകുപൊടി 100 ഗ്രാം, 100 ഗ്രാം കടുക് അല്ലെങ്കിൽ ഉലുവ,  അര ലിറ്റർ വെളിച്ചെണ്ണ, ഒരു കിലോഗ്രാം ഉപ്പ്  ഇതിൻറെ കൂടെ കഴുകി വീണ്ടും ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു തുണിസഞ്ചി കൂടി ലഭിക്കുന്നു.

Read More: സൗജന്യ ഭക്ഷ്യ കിറ്റുകളെ സംബന്ധിച്ച് പുതിയ അറിയിപ്പ്. സ്പെഷ്യൽ കിറ്റ് ലഭിക്കുമോ?