നിലവിൽ ജനുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആണ് നടന്നത്. ഫെബ്രുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ തീയതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഫെബ്രുവരി മാസം 19 ആം തീയതി മുതൽ ഫെബ്രുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കുന്നു. ഈയൊരു വാർത്ത ഔദ്യോഗികമായി തന്നെ സംസ്ഥാന സിവിൽ സപ്ലൈ വകുപ്പിൻറെ ഫേസ്ബുക്ക് പേജിൽ നിന്നും ഒപ്പം സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഫേസ്ബുക് പേജിൽ നിന്നും ലഭിച്ചിരിക്കുകയാണ്.
മിക്ക റേഷൻ കടകളിലും ജനുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഫെബ്രുവരി 27 ആം തീയതി വരെ നീട്ടിയിട്ടുണ്ട്. ജനുവരി മാസത്തിൽ ഭക്ഷ്യ കിറ്റുകൾ വാങ്ങി എടുക്കുവാൻ സാധിക്കാത്ത റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരി മാസം 27 ആം തീയതി വരെ വാങ്ങി എടുക്കുവാൻ വേണ്ടി സാധിക്കുന്നതാണ്.
ഫെബ്രുവരി മാസത്തിൽ നടത്താൻ പോകുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിൽ കടല എന്നുള്ള ഉൽപ്പന്നം പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഫെബ്രുവരി മാസത്തെ കിറ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഇനങ്ങളാണ് ഇനി പറയുന്നത്.
500 ഗ്രാം ചെറുപയർ, 500 ഗ്രാം ഉഴുന്ന്, 250 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോ പഞ്ചസാര, 100 ഗ്രാം തേയില, ഉലുവ അല്ലെങ്കിൽ കടുക് 100 ഗ്രാം, മുളക് അല്ലെങ്കിൽ മുളകുപൊടി 100 ഗ്രാം, അര ലിറ്റർ വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്, 2 ഖദർ മാസ്ക്കുകൾ.
Read More: ഫെബ്രുവരി മാസം നിങ്ങൾക്ക് ലഭിക്കുന്ന സൗജന്യ കിറ്റിൽ എന്തെല്ലാം സാധനങ്ങൾ ഉണ്ടെന്ന് നോക്കാം