2021 ഫെബ്രുവരി മാസം പതിനഞ്ചാം തീയതി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട നാല് ഇൻഫർമേഷൻ

ഫെബ്രുവരി 15 തിങ്കളാഴ്ച പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട 4 പ്രധാനപ്പെട്ട അറിയിപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഭക്ഷ്യ കൂപ്പൺ വിതരണം ആണ്. റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത് മൂലം സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്.

ഈയൊരു സാഹചര്യത്തിലാണ് സ്കൂൾകുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണത്തിന് പകരം ഭക്ഷ്യ കൂപ്പണുകൾ നൽകുന്നതും. ഭക്ഷ്യ കൂപ്പണുകൾ ഉപയോഗിച്ച് സപ്ലൈകോ സ്ഥാപനങ്ങളിൽ നിന്നും മാവേലിസ്റ്റോറിൽ നിന്നും ഇവർക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി എടുക്കാൻ വേണ്ടി സാധിക്കുന്നതാണ്.

300 രൂപ മുതൽ 500 രൂപ വരെ വിലമതിക്കുന്ന ഭക്ഷ്യ സാധനങ്ങളാണ് സ്കൂൾ കുട്ടികൾക്ക് നൽകുന്നത്. ഇതുപോലെതന്നെ 10 കിലോ അരിയും ഇവർക്ക് ലഭിക്കുന്നുണ്ട്. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിരിക്കുകയാണ്.

ഫാസ്ടാഗ് ഇല്ലാതെ വാഹനം ടോൾ പ്ലാസ വഴി കടന്നു പോവുകയാണ് എങ്കിൽ ഇവർ ഫൈനൽ നൽകേണ്ടതായി വരുന്നതാണ്. മൂന്നാമത്തെ പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയുന്നത് ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അർഹരായ ആളുകൾക്ക് ഫെബ്രുവരി മാസം ഇരുപതാം തീയതി വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

വീട് വേണ്ടവർക്ക് അതിന് വേണ്ടിയും വീടും സ്ഥലവും വേണ്ടവർക്ക് അങ്ങനെയും അപേക്ഷകൾ സമർപ്പിക്കുവാൻ വേണ്ടി സാധിക്കുന്നതാണ്. അവസാനത്തേതും നാലാമത്തേതുമായ പ്രധാനപ്പെട്ട ഇൻഫോർമേഷൻ എന്ന് പറയുന്നത് കേ ഫോൺ പദ്ധതിയെ കുറിച്ചാണ്.

കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരി പതിനഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കെല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്.