വിദ്യാർത്ഥികൾക്ക് വീടിൻ്റെ അടുത്ത് ഒരു പഠന മുറി നിർമ്മിക്കാൻ രണ്ടു ലക്ഷം രൂപ സഹായം, ഇപ്പോൾ അപേക്ഷിക്കാം

വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തെ കുറിച്ചുള്ള ഒരു കാര്യമാണ് ഇവിടെ പറയുന്നത്. സർക്കാർ വിദ്യാർത്ഥികൾക്ക് പംനമുറി നിർമ്മിക്കാൻ വേണ്ടിയാണ് ഈ സഹായം നൽകുന്നത്. രണ്ടു ലക്ഷം രൂപയാണ് നൽകുന്നത്. എല്ലാ അടിസ്ഥാന സൗകര്യത്തോടു കൂടിയുള്ള ഒരു പംനമുറി. 120 സ്കൊയർ ഫീറ്റോടുകൂടിയ മുറിയായിരിക്കണം അത്.14 ജില്ലകളിലുമുള്ള ഓഫീസുകളിൽ ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നുണ്ട്. എപ്പോഴാണ് അപേക്ഷിക്കേണ്ടത്, എന്തൊക്കെയാണ് വേണ്ടത്, ആർക്കൊക്കെ അപേക്ഷിക്കാം എന്നതാണ് താഴെ പറയാൻ പോകുന്നത്.

ഈ ആനുകൂല്യം ലഭിക്കുന്നത് സംസ്ഥാനത്തിൽ ഉടനീളമുള്ള പട്ടികജാതി കുടുംബത്തിലെ കുട്ടികൾക്കാണ്. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് ഒരു ബുദ്ധിമുട്ടും വരാതിരിക്കാനാണ് ഇങ്ങനെയൊരു സഹായം നൽകുന്നത്. പട്ടികവർഗ്ഗക്കാർക്ക്  അവരുടെ പ്രത്യേകമായ ഏരീയയിൽ സർക്കാർ മുൻപ് നൽകിയിട്ടുണ്ട്. ആ പഠന മുറി  ഒരു മുറിയിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് പഠിക്കാനുള്ള സംവിധാനം ഉള്ളതാണ്. എന്നാൽ ഇപ്പോൾ പട്ടിക ജാതി വിഭാഗക്കാർക്കുള്ളതാണ്.

ഇത് അപേക്ഷിക്കുന്ന പട്ടിക ജാതി വിഭാഗത്തിലെ അംഗത്തിൻ്റെ വീടിൻ്റെ  മുകളിലോ, വീടിനോട് അടുത്തോ ഈ മുറി നിർമ്മിക്കാൻ സാധിക്കും എന്നുള്ളതാണ്. വളരെ നല്ലൊരു മുറിയായിരിക്കണം അത്.  അതിന് ഇത്തരം കാര്യങ്ങൾ ഉണ്ടാവണമെന്ന് പറയുന്നുണ്ട്. മുറി കോൺക്രീറ്റ് ചെയ്തതായിരിക്കണം. അതുപോലെ ഫ്ലോർ ടൈൽ ചെയ്തതായിരിക്കണം.

പിന്നെ പുസ്തകങ്ങൾ വയ്ക്കാൻ ഒരു ഷെൽഫ് ഉണ്ടായിരിക്കണം.കൂടാതെ ഭിത്തി നല്ല രീതിയിൽ മെയിൻറനൻസ് ചെയ്ത താവണം. വൈദ്യുതി ഉണ്ടായിരിക്കണം. നല്ലൊരു ടേബിൾ, ഫാൻ തുടങ്ങിയവയൊക്കെ ഉണ്ടാവണം. അതിന് വേണ്ടിയാണ് സർക്കാർ 2 ലക്ഷം രൂപ നൽകുന്നത്. അപ്പോൾ ഇത്തരം അടിസ്ഥാന സൗകര്യങ്ങളോട് കൂടി ഒരു മുറി നിർമ്മിക്കുക.

ഇത് നിർമ്മിക്കാൻ തുക നൽകുന്നത് ആദ്യം 15% ആണ്. രണ്ടാമതായി 30% ആണ്. അതിനു ശേഷം 40% ആണ്. അവസാനം 45% വും നൽകും. ഇത് അപേക്ഷകൻ്റെ അക്കൗണ്ടിൽ വരുന്നതായിരിക്കും. എന്നാൽ ഇതിൽ അപേക്ഷിക്കാൻ പ്രധാന നിബദ്ധന അവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. കൂടാത്തെ ഇത് ലഭിക്കുന്നത് 8 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ്.

ഇതൊക്കെ അറിഞ്ഞ് പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. അവസാന ദിവസം ഓഗസ്ത് 30 ആണ്. ഇതിൽ അപേക്ഷിക്കാൻ ആളുകൾ കുറവായിരിക്കും. അപ്പോൾ നിങ്ങൾ പട്ടിക ജാതിയിൽപെട്ടവരാണെങ്കിൽ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. കൂടാതെ മറ്റുള്ളവർ അറിയാൻ ഈ വാർത്ത ഷെയർ ചെയ്യുക