ജനൽ പാളികളിൽ പറ്റിപ്പിടിച്ച മാറാത്ത കറകൾ നീക്കാൻ ഇനി ഈ രീതി ഒറ്റ വട്ടം ചെയ്തു നോക്കൂ… !!!

നമ്മുടെ എല്ലാ വീടുകളിൽ വൃത്തിയാക്കുന്നതിനായി നമ്മൾ ഒരുപാട് സമയം ചെലവഴിക്കാൻ ഉണ്ട്. അധികസമയം ചെലവഴിച്ചിട്ടും നമ്മൾ പ്രതീക്ഷിച്ച വൃത്തി ലഭിച്ചെന്ന് വരില്ല. തറ, ടേബിൾ തുടങ്ങിയ നേരിട്ട് വൃത്തിയാക്കാൻ സാധിക്കുന്ന ഇടങ്ങൾ നന്നായി വൃത്തിയാക്കി വയ്ക്കാൻ നമുക്ക് സാധിച്ചേക്കാം. എങ്കിലും ജനൽ പാളികൾ, അവയുടെ ഇഴകൾ തുടങ്ങിയ നേരിട്ട് വൃത്തിയാക്കാൻ സാധിക്കാത്ത ഇടങ്ങളിലും നമ്മുടെ കൈകൊണ്ട് എത്താൻ സാധിക്കാത്ത മൂലകളിലും അഴുക്കും പൂപ്പലും മറ്റും അടിഞ്ഞുകൂടും.

മാത്രമല്ല ഒരുപാട് നാളായി വൃത്തിയാക്കാൻ സാധിക്കാത്ത ഇടങ്ങളിൽ പായൽ പോലുള്ളവ പിടിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ജനലുകളുടെ ചില്ലുകളുടെ അരികിലും ജനലഴികളിലും ആണ് ഇതിനുള്ള സാധ്യത കൂടുതൽ. ഈയൊരു പ്രശ്നം പരിഹരിക്കാൻ ഉള്ള ഒരു എളുപ്പ മാർഗം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു മിക്സ്‌ ഉപയോഗിച്ച് ജനൽ പാളികളിൽ ഏറെനാളായി തങ്ങി നിന്നിരുന്ന എത്ര തുടച്ചാലും മായാത്ത കറയും അഴുക്കും വളരെ പെട്ടെന്ന് തന്നെ നീക്കാൻ സാധിക്കുന്ന ഈ മിക്സ്‌ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് വെള്ളം എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോപ്പ് പൊടി ചേർക്കുക.

അതിനുശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ചേർക്കുക. ബേക്കിംഗ് സോഡ ചേർക്കുന്നതിലൂടെ ഒരുപാട് അമർത്തി ഉരച്ചാലും മായ്ക്കാൻ സാധിക്കാത്ത കറകളും മറ്റും റിയാക്ഷൻ മൂലം ബേക്കിംഗ് സോഡാ നീക്കുന്നതാണ്. അതുപോലെതന്നെ ബാക്കിയുള്ള അഴുക്കുകളും മറ്റും സോപ്പുപൊടിയും നീക്കിക്കളയും. ഇത്തരത്തിൽ തയ്യാറാക്കുന്ന ഒരു കപ്പ് വെള്ളം ഉപയോഗിച്ച് മൂന്നു പാളികളുടെ ഒരു ജനല് മുഴുവനായി തുടക്കാൻ സാധിക്കും.