ഈ ശ്രമം പോർട്ടലിൽ രജിസ്റ്റർ ചെയ്തോ? ആദ്യ ധനസഹായം 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. വിശദമായി അറിയൂ..

അസംഘടിത തൊഴിലാളി മേഖലയിലുള്ളവരുടെ ഈ ശ്രമം പോർട്ടൽ രജിസ്ട്രേഷൻ നടപടി കാരണം ഓൺലൈൻ സർവീസ് കേന്ദ്രങ്ങളിൽ നിലവിൽ വലിയ രീതിയിലുള്ള തിരക്കാണ് കണ്ടുവരുന്നത്.

ഡിസംബർ മാസം 31 ആം തീയതിവരെ ആണ് ഇതിന് സമയം അനുവദിച്ച് നൽകിയിരിക്കുന്നത് എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുകയാണ്. നിരവധി ആനുകൂല്യങ്ങളാണ് ഈ കാർഡ് ഉള്ളവർക്ക് ലഭിക്കുക.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു കാർഡ് വിതരണം നടത്തുന്നത്. ഒരു വിഭാഗം ആളുകൾക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ വരുന്നുണ്ട്.

ഇവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ വിതരണം ചെയ്യുമ്പോൾ കൃത്യമായിത്തന്നെ ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു പോർട്ടൽ രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനിയും നിരവധി ആളുകളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുവാൻ ഉള്ളത്. ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തെങ്കിൽ മാത്രമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. ഇനിയും ഇതിലേക്ക് അപേക്ഷിക്കാത്ത ആളുകൾ ഡിസംബർ മാസം 31നു മുൻപാകെ നടപടികൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക.

ഇൻഷുറൻസ് പരീക്ഷയ്ക്ക് പുറമേ വരും കാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന വിവിധ ആനുകൂല്യങ്ങൾ ഉടനെ തന്നെ ലഭിക്കണമെങ്കിൽ ഈ ഒരു പദ്ധതിയുടെ ഭാഗമാവേണ്ടത് അനിവാര്യമായ കാര്യമാണ്.