മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഇവയാണ് ഗുണങ്ങൾ..! മുരിങ്ങയിലയുടെ അത്ഭുതഗുണങ്ങൾ അറിയാതെ പോകരുത്..!

നമ്മുടെയെല്ലാം നാട്ടിൽ വളരെ സുലഭമായി കണ്ടുവരുന്ന ഒന്നാണ് മുരിങ്ങയില. കറി വെച്ചും,തോരൻ ആയും എല്ലാം നമ്മൾ ഇത് കഴിക്കാറുണ്ട്. എന്നാൽ മുരിങ്ങയില വെള്ളം അധികമാരും ഉപയോഗിക്കാറില്ല. പക്ഷേ വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം. ഇതിൻറെ പ്രധാനപ്പെട്ട ഔഷധഗുണങ്ങൾ നമുക്ക് ചർച്ച ചെയ്യാം.

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ വീട്ടിൽ നട്ടുപിടിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുക എന്നത് തന്നെയാണ് ആരോഗ്യപരമായ ജീവിതം ഇന്നത്തെക്കാലത്ത് മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും പ്രധാനം ആയിട്ടുള്ള കാര്യം. അത്തരത്തിലുള്ള ഒന്നാണ് മുരിങ്ങ.

രോഗങ്ങളെ  ചെറുത്തുനിൽക്കാനുള്ള അതിവിശിഷ്ടമായ കഴിവ് മുരിങ്ങയിലയ്ക്ക് ഉണ്ട്. രാവിലെ ചായ, കാപ്പി എന്നിവ കഴിക്കുന്നതിനു പകരം മുരിങ്ങയില വെള്ളം കുടിക്കുകയാണെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

മുരിങ്ങയില തണലത്തു വച്ച് ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുമ്പോൾ കിട്ടുന്ന ഗുണങ്ങൾ ഏറെയാണ്. ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന് വളരെയധികം സഹായിക്കുന്ന ഒരു മരുന്നാണ് മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിലും നല്ലൊരു പ്രതിവിധി ഇല്ല.

മുരിങ്ങയിലയിൽ ധാരാളമായി ഫൈബറുകൾ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ദഹനപ്രശ്നങ്ങൾ ഒട്ടുമിക്കതും പരിഹരിക്കുന്നു. ശരീരത്തിലെ ടോക്സിനുകൾ അകറ്റാനും ഇത് സഹായിക്കുന്നുണ്ട്.  വൈറ്റമിൻ എ, ബി, സി, ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നുകൂടെ ആണ് ഇത്. മാത്രമല്ല ദിവസേനയുള്ള ഇതിൻറെ ഉപയോഗം ശരീരത്തിന്റെ പ്രതിരോധശേഷി വളരെയധികം  വർധിപ്പിക്കുകയും ചെയ്യും.

നമ്മളെല്ലാവരും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കും. പലപ്രശ്നങ്ങൾക്കും ഈയൊരു വെള്ളം സഹായകമായേക്കാം. അതുകൊണ്ടുതന്നെ എല്ലാ ആളുകളും വിവരം അറിഞ്ഞിരിക്കുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.