കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി. ജാഗ്രത വേണം..

0
483

കടുത്ത പനിമൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ യുവാവിന് നിപയാണെന്ന സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗലക്ഷണങ്ങളിൽ ചിലത് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലം ഇന്ന് ലഭിക്കും. രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിൽസ തേടണമെന്നും മന്ത്രി നിർദേശിച്ചു.

സംഭവത്തിൽ അനാവശ്യമായി ഭയപ്പെടേണ്ടതില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാർ കൊച്ചിയിലെത്തും. നിപ ബാധിതരെ ചികിൽസിച്ച് പരിചയമുള്ളവരാണ് എത്തുക. മുൻ ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്റെ ഉപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേർന്നു. രോഗി തൃശൂരിൽ താമസിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കൊച്ചിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറി യോഗം വിളിച്ചു. കലക്ടറും പങ്കെടുക്കും. മുൻ കരുതലായി കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡ് തുറക്കും. രോഗിയുടെ സ്വദേശമായ വടക്കൻ പറവൂരിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കോഴിക്കോട് നിന്നുള്ള മെഡിക്കല്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുമുണ്ട്. ഇന്ന് ഉച്ചയോടെയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിക്കുക…….

LEAVE A REPLY

Please enter your comment!
Please enter your name here