ടോയ്‌ലെറ്റുകൾ എപ്പോഴും വൃത്തിയായിരിക്കാൻ ഇതാ ഒരു മാർഗ്ഗം. ടോയ്‌ലെറ്റുകൾ ഇനി എപ്പോഴും കഴുകേണ്ട ആവശ്യമില്ല… ഒന്ന് പരീക്ഷിച്ചു നോക്കൂ..

എല്ലാവരുടെയും വീടുകളിൽ ടോയ്‌ലറ്റ് ഉള്ളതാണ്. എന്നാൽ ഒരു വീട്ടിൽ തന്നെ മൂന്നോ അതിന്റെ മുകളിലോ ടോയ്‌ലെറ്റുകൾ ഉണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടാണ് നിരന്തരം വൃത്തിയാക്കുവാൻ. അപ്രതീക്ഷിതമായി വീടുകളിലേക്ക് വിരുന്ന് വരുകയാണെങ്കിൽ വീട്ടിലെ ടോയ്‌ലെറ്റുകൾ പെട്ടെന്ന് കഴുകാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ടുതന്നെ ടോയ്‌ലറ്റുകൾ എങ്ങനെ വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം.

ഇതിനുവേണ്ടി ആകെ വേണ്ടത് നമ്മുടെ നാടുകളിൽ സുലഭമായി ലഭിക്കുന്ന ഫാബ്രിക് കണ്ടീഷണറാണ്. അതായത് നമ്മൾ സാധാരണയായി വാങ്ങാറുള്ള കംഫർട്ട് എന്ന ഉൽപ്പന്നം. എടുത്തിരിക്കുന്ന ഈ ഫാബ്രിക് കണ്ടീഷണർ രണ്ട് ടേബിൾസ്പൂൺ ടോയ്‌ലറ്റിന്റെ ഫ്ലഷിൽ ഒഴിച്ചുകൊടുക്കുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ പലർക്കും ഒരു സംശയം ഉണ്ടാകും. ഒരുവട്ടം ഫ്ലഷ് ഉപയോഗിക്കുമ്പോൾ തന്നെ ഒഴിച്ചിരിക്കുന്ന ഫേബ്രിക് കണ്ടീഷണർ മൊത്തം പോവുകയില്ലേ എന്ന്. എന്നാൽ അത് തികച്ചും തെറ്റിദ്ധാരണ മാത്രമാണ്.

കാരണം നമ്മൾ ഒഴിക്കുന്ന ഫേബ്രിക് കണ്ടീഷണർ ഓയിൽ ഫോം ആയതുകൊണ്ടുതന്നെ ഫ്ലഷിന്റെ സൈഡ് ഭാഗത്ത് പറ്റിയിരിക്കും. അതുകൊണ്ട് തന്നെ ഒരു മൂന്നു ദിവസത്തേക്ക് ഫ്ലഷ് ചെയ്താലും ഫേബ്രിക് കണ്ടീഷണർ ഫ്ലഷിൽ ബാക്കിയുണ്ടാകും.

ഇങ്ങനെ ചെയ്യുന്നതിലൂടെ ടോയ്ലറ്റ് വൃത്തിയാവുകയും നല്ല സുഗന്ധം ലഭിക്കുകയും ചെയ്യും. വളരെ അത്യാവശ്യഘട്ടങ്ങളിൽ ചെയ്യാവുന്ന ഒരു മാർഗമാണിത്. പലവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു മാർഗ്ഗം ആയതുകൊണ്ട് തന്നെ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഇത് എത്തിക്കുക.