ചിക്കനിൽ നാം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചില്ലി ചിക്കൻ രുചിയോടെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

 ചിക്കൻ വിഭങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് രുചിയുള്ളതാണ്. എപ്പോഴും ഒരു പോലെ ഉണ്ടാക്കാതെ വ്യത്യസ്ഥമായത് ഉണ്ടാക്കുമ്പോഴാണ് എല്ലാവർക്കും ഇഷ്ടപ്പെടുക. ചില്ലി ചിക്കൻ’ സൂപ്പർ ടെസ്റ്റിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.                         

ചിക്കൻ കൊട്ടില്ലാത്തത് – 500 ഗ്രാം, മുട്ട – 1, കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ, മൈദ – 1 ടേബിൾ സ്പൂൾ, കുരുമുളക് പൊടി – 1 ടീസ്പൂൺ, ഉള്ളി – 1,കാപ്സിക്കം – 1, പച്ചമുളക് -3 എണ്ണം, സോയ സോസ് – 1 ടേബിൾ സ്പൂൺ, ടൊമാറ്റോ സോസ് – 4 ടേബിൾ സ്പൂൺ, റെഡ് ചില്ലിസോസ് – 2 ടേബിൾ സ്പൂൺ, ,ഉപ്പ് – 1 ടീസ്പൂൺ ,ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾ സ്പൂൺ, വിനഗർ – 1 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ,,വെള്ളം, മല്ലി ചപ്പ്.

ആദ്യം തന്നെ ചിക്കൻ മീഡിയം കഷണങ്ങളായി മുറിച്ചെടുക്കുക. നല്ല വണ്ണം കഴുകുക. പിന്നീട് അതിലേക്ക് കുരുമുളക് പൊടി, സോയ സോസ്, വിനഗർ, മൈദ, കോൺഫ്ലോർ ,ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് പകുതി ചേർക്കുക. എല്ലാം കൂടി നല്ലവണ്ണം മിക്സ് ചെയ്യുക. ഒരു അര മണിക്കൂറെങ്കിലും വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് അതിൽ എണ്ണ ഒഴിക്കുക. ഗ്യാസ് ഓണാക്കുക .എണ്ണ ചൂടായ ശേഷം നമ്മൾ കലക്കി വെച്ച ചിക്കൻ ഓരോന്നായ് ഫ്രെ ചെയ്യുക. അത് അവിടെ എടുത്തു വയ്ക്കുക.

പിന്നീട് നമുക്ക് ഒരു കടായ് വച്ച് അതിൽ എണ്ണ ഒഴിക്കുക.അതിൽ ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ഇടുക. പിന്നെ മുറിച്ചു വച്ച പച്ചമുളകിടുക. ഉള്ളിയിടുക. അധികം വേവിക്കേണ്ട. പിന്നെ അതിലേക്ക് സോസ് ഒഴിക്കുക. ആദ്യം ടൊമാറ്റോ സോസ് ഒഴിക്കുക. പിന്നീട് റെഡ് ചില്ലിസോസ് ഒഴിക്കുക. പിന്നെ കാപ്സിക്കം ഇടുക. സോയ സോസ് ഒഴിക്കുക. കുറച്ച് ഉപ്പിട്ട് മിക്സ് ചെയ്യുക. പിന്നീട് ചിക്കൻ്റെ ബാക്കിവെള്ളത്തിൽ 1 ടീസ്പൂൺ കോൺഫ്ലോർ ഇട്ട് അത് ഒഴിക്കുക. പിന്നീട് ചിക്കനിട്ട് മിക്സ് ചെയ്യുക. ശേഷം കുറച്ച് ഫ്രൈ ആവുന്നതു വരെ വഴറ്റുക. നിങ്ങൾക്ക് വേണമെങ്കിൽ ചിക്കൻ ചില്ലി മസാലയിടാം. ശേഷം മല്ലി ചപ്പിട്ട് വഴറ്റുക. ഇറക്കി വച്ച് സെർവ് ചെയ്യുക. ടേസ്റ്റി ചില്ലി ചിക്കൻ റെഡി.

Leave a Comment