മുളക് കൊണ്ട് ഒരു സൂപ്പർ സ്നാക്സ്.. നല്ല രുചിയോടെ ഉണ്ടാക്കാം..

ഇന്നൊരു വ്യത്യസ്തമായ ബജിയുണ്ടാക്കാം. മുളക് ബജി. മുളക് കൊണ്ട് ബജി ഉണ്ടാക്കാൻ വേറെ തന്നെ മുളക് ആവശ്യമാണ്.സാധാരണ നാം കറിയുണ്ടാക്കാൻ ഉപയോഗിക്കുന്ന മുളക് വലിയ എരുവില്ലാത്ത മുളകാണ് ആവശ്യം. ഈ ബജി ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.                     

ബജി മുളക്  – 8 എണ്ണം, ഉരുളക്കിഴങ്ങ് – 2 എണ്ണം, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, അപ്പക്കാരം – 1 നുള്ള്, ഉള്ളി – 2, പച്ചമുളക് – 1 എണ്ണം, അയമോദകം – 1/4 ടീസ്പൂൺ, ഇഞ്ചി – ഒരു ചെറിയകഷണം, ഡ്രൈമാംഗോ പൗഡർ (ഒപ്ഷനൽ ), കടലപ്പൊടി – 1 കപ്പ്, അരിപ്പൊടി – 2 ടേബിൾസ്പൂൺ , ജീരകം – കുറച്ച്, കറിവേപ്പില, മല്ലി ചപ്പ്എണ്ണ.                 

ആദ്യം തന്നെ ബൗളെടുത്ത് കടലപ്പൊടി അതിൽ ഇടുക. പിന്നെ എടുത്തു വച്ച അരിപ്പൊടിയും ഇട്ട് മികസാക്കുക. ശേഷം കുറച്ച് മഞ്ഞൾപ്പൊടി ,മുളക് പൊടി, അപ്പക്കാരവും,ഉപ്പുമിട്ട് മിസാക്കുക. കുറച്ച് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. പിന്നീട് ഉരുളക്കിഴങ്ങിനെ കുക്കറിൽ ഇട്ട് വേവിച്ചെടുക്കുക. ശേഷം പാകമായ ഉരുളക്കിഴങ്ങ് എടുത്ത് അതിൻ്റെ തൊലി കളഞ്ഞ്  സ്പൂൺ കൊണ്ട് അടിക്കുക.അതിൽ ഉള്ളിയും പച്ചമുളകും ഇടുക. പിന്നെ മസാലകളായ മഞ്ഞൾ മുളകും ഡ്രൈ മംഗോപൗഡറും ,ജീരകവും അയമോദകവും ചേർക്കുക.. ഉപ്പ് ആവശ്യത്തിനിട്ട് മിക്സാക്കുക. പിന്നെ ഇഞ്ചി ,മല്ലി ചപ്പ്, കറിവേപ്പില ചേർക്കുക. എല്ലാം കൂടി കൈകൊണ്ട് നല്ലവണ്ണം കുഴച്ചെടുക്കുക. പിന്നീട് ഓരോ മുളകും നടുഭാഗം കീറി അതിൻ്റെ ഉൾവശത്തുള്ളത് നീക്കി കളയുക. ശേഷം നമ്മൾ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് മിക്സ് ഓരോ മുറിച്ചു വച്ച മുളകിൻ്റെ ഉൾവശത്ത് നിരക്കുക.                   

പിന്നീട് കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് നിറച്ച മുളക് കടലപ്പൊടി പെയ്സ്റ്റിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ഓരോ മുളകും അങ്ങനെ തയ്യാറാക്കി എടുക്കുക.നല്ല രുചികരമായ മുളക് ബജികൾ റെഡി.എല്ലാവരും തയ്യാറാക്കി നോക്കൂ. സൂപ്പർ സ്നാക്സാണ് കിട്ടോ.