നമ്മുടെ വീട്ടുമുറ്റത്തെ ചെമ്പരത്തിയെ നിസ്സാരനായി കാണല്ലേ.. ഇനിയും അറിയാത്ത ഒട്ടനവധി ഗുണങ്ങളുണ്ട്. ഏതൊക്കെയെന്ന് വിവരിക്കാം

ചെമ്പരത്തി വളരെ ഗുണമുള്ള പുഷ്പമാണെന്ന് നമുക്ക് അറിയാം. ആൻറി ഓക്സിഡൻറുകൾ  ധാരാളം ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. പണ്ടുകാലങ്ങളിൽ തലയിൽ താളി തേക്കാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ തലമുറ അത് കൂടി ചെയ്യുന്നില്ല. മുടിക്ക് ഇത് നൽകുന്നത് ചില്ലറ ഗുണങ്ങൾ ഒന്നുമല്ല. പക്ഷേ ആയുർവേദമരുന്നുകളിലും, ഷാംപൂ ഉണ്ടാക്കാനും സോപ്പ് ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. കൂടാതെ എണ്ണ നിർമ്മിക്കാൻ വളരെ നല്ലതുമാണ്. തലയിൽ തേക്കുന്ന എണ്ണയിൽ ഇത് തീർച്ചയായി ചേർത്തിരിക്കും. ഇത് പല കളറുകളിൽ ഇന്ന് ലഭ്യമാണ്. എന്നാൽ ഔഷധം കൂടിയ ചെമ്പരത്തി ചുവപ്പ് നിറത്തിലുള്ള അഞ്ച് ഇതളുള്ളതാണ്. 

എന്നാൽ നാം എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചാൽ ഗുണം ചെയ്യുമെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ് ബീറ്റാ കരോട്ടിൻ, അയോൺ, വിറ്റമിൻ സി, ഫോസ്ഫറസ് ,തയാമിൻ, റൈബോഫ് ളാവിൻ എന്നിവ അടങ്ങിയതിനാൽ നമുക്ക് ദാഹ ശമനിയായും ചായയിലൊക്കെ ചേർത്ത് കഴിക്കാം. അതുപോലെ ചെമ്പരത്തിയുടെ ഇതളിട്ട വെള്ളം കുടിച്ചാൽ മൂത്ര തടസം മാറി കിട്ടും.കൂടാതെ രാവിലെ 5 ഇതൾ ഒക്കെ കഴിച്ച് കുറച്ച് വെള്ളം കുടിച്ചാൽ കുടൽ പുണ്ണൊക്കെ മാറി കിട്ടും.കൂടാതെ മെൻ/ സസ് സമയത്തുണ്ടാവുന്ന വയറുവേദന മാറാൻ മുന്നോ നാലോ ചെമ്പരത്തി മൊട്ട് നെയ്യിൽ വരട്ടി വഴറ്റിയാൽ വയറുവേദന മാറി കിട്ടും.

അതുപോലെ പേൻ ശല്യം ഇല്ലാതാവാൻ കിടക്കുന്ന സമയം ഒന്നോ രണ്ടോ ചെമ്പരത്തി തലയിൽ വച്ച് കഴിച്ചാൽ മതി. മുഖക്കുരു പാടുകൾ മാറാൻ വെള്ള ചെമ്പരത്തി ഇതളുകൾ അരച്ച് പുരട്ടിയാൽ മതി.കൂടാതെ ശരീരത്തിന് വരുന്ന പല രോഗങ്ങൾക്കും നല്ലൊരു മരുന്നാണ് ചെമ്പരത്തി. ശരീരത്തിലുണ്ടാവുന്ന നീര്, ചുവന്ന തടിപ്പ് എന്നിവയ്ക്ക്  ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നു. ചെമ്പരത്തി പൂവിൽ ധാരാളം മോയിസ്റ്റർ ഉള്ളതിനാൽ സ്കിൻ ഡ്രൈ ആവാതിരിക്കാൻ സഹായിക്കും.

കൂടാതെ മുഖത്തുണ്ടാവുന്ന ബ്ലാക്ക് ടോൺസൊക്കെ മാറ്റാൻ ചെമ്പരത്തി ഉപയോഗിക്കുന്നതുമൂലം സാധിക്കും. വിവിധ തരം പനികൾക്ക് ഔഷധമായി ഇത് ഉപയോഗിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കി അത് പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. കൂടാതെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. അതു പോലെ ശരീരത്തിലെ ചൂട് കുറയ്ക്കാൻ ചെമ്പരത്തി ഉണക്കിപൊടിച്ച് കുടിക്കുന്നത് വഴി സാധിക്കും. കണ്ണുകൾക്ക് ഉണ്ടാവുന്ന ശക്തി കുറയ്ക്കാൻ വെള്ള ചെമ്പരത്തി ഉപയോഗിക്കുന്നത് നല്ലതാണ്.

ചെമ്പരത്തി പൂവ് അരച്ച് തേക്കുന്നത് അകാല വാർദ്ധക്യത്തെ പരിഹരിക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ സംരക്ഷിക്കാൻ  ചെമ്പരത്തി നീര് വഴി സാധിക്കും. ചെമ്പരത്തി ചായ മാനസിക സമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. അതുകൊണ്ട് നമ്മുടെ വീട്ടുമുറ്റത്തെ ഔഷധത്തെ നിസ്സാരനായി കാണാതെ അതിൻ്റെ ഗുണങ്ങൾ അറിഞ്ഞ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ചുവന്ന ചെമ്പരത്തി പൂവ് ഇത്തരം ഗുണങ്ങൾ അറിഞ്ഞ് ഉപയോഗിക്കാൻ ശ്രമിക്കുക.