നാം മറന്നു പോകുന്ന ചില പ്രധാന കാര്യങ്ങൾ. ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ്. നിങ്ങളുടെ ജീവനും കുടുംബത്തിനുമായി ഈ കാര്യങ്ങൾ ദയവായി അനുസരിക്കുക

എവിടെയുണ്ടോ ശുചിത്വം അവിടെയില്ല കൊ റോ ണ- കോവിഡ് മഹാമാരി ലോകത്തെ മുഴുവനുമായും കഷ്ടതയിലേക്കു നയിക്കുമ്പോൾ നാമിന്നു അതിന്റെ അതിജീവനത്തിന്റെ പാതയിലാണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ആവർത്തിച്ച് കേൾക്കുമ്പോഴും എന്താണ് ഈ ജാഗ്രത എന്ന് നാം വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ അർഥം ഉൾകൊള്ളാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ചുരുങ്ങിയ പക്ഷം അത് പാലിക്കാൻ എങ്കിലും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഒരു വിചിന്തനം ആവശ്യമാണ് ഇനിയും വൈകിയില്ലാത്ത ഈ വേളയിൽ. എന്തെല്ലാമെന്ന് പരിശോധിക്കാം.

കോവിഡ് സംഹാര താണ്ഡവുമാടി ഉലകം മുഴുവനും ചുറ്റുന്നു. കാരണം തുടക്കം മുതലേ അത്യാവശ്യ മുന്നറിയിപ്പുകളെല്ലാം നാം നിസ്സാരവത്കരിക്കുകയും കാര്യക്ഷമതയില്ലാതെ അതെല്ലാം അവഗണിക്കുകയും ചെയ്തത് കൊണ്ടാണിത് സംഭവിച്ചത്. സമൂഹവ്യാപനം തുടങ്ങിയ ഈ വേളയിൽ കോവിഡ് രോഗ പ്രതിരോധം നിർബന്ധമായും നാം പാലിച്ചേ മതിയാകു. അതൊന്നു മാത്രമാണ് ഈ മഹാമാരിയിൽ നിന്നും നമ്മെ അതിജീവിപ്പിക്കാനുതകു.

1 · അശ്രദ്ധമായിയുള്ള മാസ്ക് ധാരണം ഒഴിവാക്കണം. മാസ്ക് നമ്മെ കോവിഡ് ബാധയിൽ നിന്നും രക്ഷിക്കും എന്നവകാശപെടുന്നില്ല എങ്കിലും ഒരു കോവിഡ് രോഗിയിൽ നിന്നും ഈ അണുക്കൾ വ്യാപിക്കുന്നത് കുറെയൊക്കെ തടയുന്നുണ്ട്. സാനിറ്റൈസർ ഉപയോഗത്തിലെ അലംഭാവവും ഉപേക്ഷിക്കണം.

2 · അനാവശ്യ യാത്രകൾ ഒഴിവാക്കണം. വീടുകൾ സന്ദർശിക്കുന്നതും വീടുകളിലേക്കുള്ള സന്ദര്ശകരെയും കഴിയുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് കുട്ടികളും അറുപത്തിനു മുകളിലുള്ളവരുടെ വീടുകൾ.

3 · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വിറ്റാമിന് സി അടങ്ങിയ ഭക്ഷണം, ഓറഞ്ച്, പാൽ, മുട്ട, ഇല വർഗ്ഗങ്ങൾ എല്ലാം ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക. കഴിവതും നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം. മറ്റു രോഗങ്ങളൊന്നും വരാതെയിരിക്കാൻ അത്യാവശ്യം വ്യായാമം ചെയ്യുന്നതും നന്നായിരിക്കും.

4 · എല്ലാ വിധ ചടങ്ങുകളിൽ നിന്നും ഒഴിവാകാൻ ശ്രദ്ധിക്കണം. അഥവാ പങ്കെടുക്കുന്നുണ്ടെങ്കിൽ നിശ്ചിത സാമൂഹിക അകലം പരസ്പരം പാലിക്കുക. എല്ലാ വിധ സ്പർശനവും നിർബന്ധമായും ഒഴിവാക്കുക. നമ്മുടെ പലവിധ ശീലങ്ങൾക്കും ഈ രോഗത്തിന്റെ പേരിലെങ്കിലും ഒരു തടയിടുന്നത് വളരെ അത്യവശ്യമാണ് ഉദാഹരണത്തിന് കൈ കൊടുക്കുക വാത്സല്യം പ്രകടിപ്പിക്കുക (സ്പര്ശനത്തിലൂടെ).

നമുക്ക് കൂടുതൽ ജാഗ്രതയോടു കൂടി തന്നെ ഇനിയുള്ള നാളുകളെ അഭിമുഖീകരിക്കാം. മാസ്ക് ഉപയോഗിച്ചും, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിശ്ചിത സാമൂഹിക അകലം എല്ലാം തന്നെ നിഷ്കര്ഷമായും പാലിച്ചുകൊണ്ട്‌ നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം. എവിടെയുണ്ടോ ശുചിത്വം അവിടെയില്ല കൊറോണ എന്നുറപ്പു വരുത്താം.

ദയവായി എല്ലാവരിലേക്കും ഈ അറിവ് എത്തിക്കാമോ