മുടിയഴകിന് ഭൃംഗരാജ് – കയ്യോന്നി വീട്ടിൽ തയ്യാറാക്കാം !! ഉണ്ടാക്കുന്ന രീതി വിശദമായി അറിയാം..! സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്രദം.

സൗന്ദര്യ സംരക്ഷണത്തിൽ മുടിയുടെ പ്രാധാന്യം വളരെ വലുതാണ്. അതു കൊണ്ട് നാം ഓരോരുത്തരും മുടി സംരക്ഷണത്തിൻ്റെ കാര്യത്തിൽ വളരെയധികം ജാഗ്രത പുലർത്തുന്നവരാണ്. മുടി കൊഴിച്ചൽ തുടങ്ങിയാൽ നാം എത്രമാത്രം ടെൻഷൻ അടിക്കുന്നവരാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ വീട്ടിൽ തന്നെ മുടി വളർച്ചയ്ക്ക് ഗുണപ്രദമായ എണ്ണ കാച്ചുന്നതെങ്ങനെയെന്ന് നോക്കാം.

കയ്യോന്നി അഥവാ ഭൃംഗരാജ ഒരു തണ്ട്, കറ്റാർവാഴ ഒരു ടേബിൾ സ്പൂൺ, ചെമ്പരത്തിപ്പൂവ്’ 2 എണ്ണം, കൃഷ്ണ തുളസി, നെല്ലിക്ക 3 എണ്ണം, ഉലുവ അര ടീസ്പൂൺ പൂവാംകുരുന്ന് ഇല, കറിവേപ്പില, വെളിച്ചെണ്ണ ഒരു കപ്പ് ആദ്യം കയ്യോന്നിയും, കൃഷ്ണ തുളസിയും, കറിവേപ്പില, പൂവാംകുരുന്നില, നെല്ലിക്ക എന്നിവ ഉതിർത്തെടുത്ത് ഒരു ബൗളിലിട്ട് കഴുകി എടുത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. ശേഷം അത് പിഴിഞ്ഞ് അരിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിൽ ചെമ്പരത്തി പൂവ്, കറ്റാർവാഴജെല്ല്, ഉലുവയും ചേർത്ത് അതിൽ അരച്ചനീരൊഴിച്ച് വീണ്ടും അരക്കുക. അത് അരിക്കേണ്ടതില്ല.

ഇരുമ്പ് കടായ് എടുത്ത് അതിൽ ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. അതിൽ അരച്ചെടുത്ത നീര് ഒഴിക്കുക. തിളച്ചു വരുന്നതുവരെ തീ കൂട്ടിവയ്ക്കാം. തിളച്ചു വന്നാൽ ലോ ഫ്ലെയ്മിൽ വയ്ക്കുക. നല്ലവണ്ണം തിളച്ച് പത പോവുന്നതു വരെ ഇളക്കി മൂപ്പിച്ചെടുക്കുക. ശേഷം മൂത്ത് വന്നാൽ ഇറക്കി വയ്ക്കുക. പിന്നീട് തണുത്ത ശേഷം ഒരു കോട്ടൺ തുണികൊണ്ട് അരിച്ചെടുക്കുക.

ഒന്നര കപ്പ് അളവിലുണ്ടായിരുന്നത് കാച്ചി കഴിയുമ്പോൾ മുക്കാൽ ഭാഗമായി ചുരുങ്ങിയിട്ടുണ്ടാവും. അതാണ് ശരിയായ അളവ്. ശേഷം കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. കുപ്പിയിൽ ഒഴിക്കുന്നതാണ് ഗുണം ചെയ്യുക. ആഴ്ചയിൽ ഒരു തവണ എങ്കിലും നിർബന്ധമായും ഈ ഓയിൽ ഉപയോഗിച്ചു നോക്കു.

ഓയിൽ ഉപയോഗിച്ച് 20 മിനുട്ട് കഴിഞ്ഞ് കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കാതെ കുളിക്കുക. ശരിയായ എണ്ണയുടെ ഫലം ലഭിക്കാൻ അതാണ് ഗുണം ചെയ്യുക. ഇങ്ങനെ ഒരു എണ്ണ കാച്ചി കുളിച്ച് നോക്കൂ. മുടിയ്ക്ക് നല്ല മാറ്റം കാണാൻ സധിക്കും.

Credit: Sreerekha