ബി പി എൽ റേഷൻ കാർഡിൽ ഉൾപ്പെടുത്താതെ മാറ്റി നിർത്തപ്പെട്ട അർഹരായ ജനങ്ങൾക്ക് സുവർണാവസരം.. !! ഇപ്പോൾ തന്നെ അപേക്ഷിക്കൂ.. !!

ഇന്ത്യയിലെ പൊതു വിതരണ സംവിധാനം സുഗമമാക്കാൻ ആയി രൂപംകൊടുത്ത റേഷൻ കാർഡിന്റെ രൂപം മാറുന്നു. നിലവിൽ ബുക്കിന്റെ മാതൃകയിലുള്ള റേഷൻകാർഡിന്റെ രൂപം മാറ്റി പോക്കറ്റിൽ കൊണ്ട് നടക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇ-കാർഡ് ആക്കാനാണ് പൊതുവിതരണ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

ഇന്ത്യയിൽ നടക്കാനിരിക്കുന്ന “ഒരു രാജ്യം ഒരു റേഷൻ കാർഡ്” പദ്ധതിക്ക് മുന്നോടിയായിട്ടാണ് നിലവിലുള്ള റേഷൻ കാർഡിന്റെ കാലാവധി തീരുന്നതിനു മുൻപേ തന്നെ രൂപം മാറ്റാൻ ഒരുങ്ങുന്നത്. ഈ മാറ്റം വരുന്നതോടൊപ്പം തന്നെ ബി പി എൽ റേഷൻ കാർഡിന് മുൻഗണനക്ക് അർഹരായവരുടെ പുതിയ ലിസ്റ്റ് തയ്യാറാക്കുകയും അനർഹരെ ഒഴിവാക്കി ജീവിക്കാൻ വളരെ കഷ്ടപ്പെടുന്ന ക്യാൻസർ രോഗികൾ, അംഗവൈകല്യമുള്ളവർ, മാരകമായ രോഗങ്ങൾമൂലം കഷ്ടപ്പെടുന്നവർ എന്നിവർ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് മുൻഗണന നൽകി കൊണ്ടായിരിക്കും പുതിയ ലിസ്റ്റ് ഉണ്ടാവുക.

റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ ചേരുന്നതിനായി നിരവധി അപേക്ഷകളാണ് ഭക്ഷ്യ വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽനിന്നും അർഹരായവരെ കണ്ടെത്തി ആദ്യം മാർക്ക്‌ പട്ടിക തയ്യാറാക്കും. പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ട കുടുംബങ്ങൾ, നിലവിൽ ആശ്രയ പദ്ധതിയിൽ ഉൾപെട്ടിട്ടുള്ള കുടുംബങ്ങൾ, 21 വയസിനു മുകളിൽ പ്രായം ഉള്ള പുരുഷന്മാർ ഇല്ലാത്ത കുടുംബങ്ങൾ, വിധവകളായ ഗൃഹ നാഥകളുള്ള നിർധനരായ കുടുംബങ്ങൾ, അവിവാഹിതരായ അമ്മമാർ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർ നയിക്കുന്ന കുടുംബങ്ങൾ, ഗുരുതരമായ രോഗങ്ങൾ ഉള്ള രോഗികൾ ഉൾപ്പെടുന്ന കുടുംബങ്ങൾ എന്നിവർക്കാണ് എ എ വൈ മഞ്ഞ റേഷൻ കാർഡിന് അർഹത ഉണ്ടായിരിക്കുക.

ബിപിഎൽ റേഷൻ കാർഡ് ലിസ്റ്റ് ചേരാൻ അർഹതയുള്ളവർ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ട് ചെന്ന് അപേക്ഷ നൽകേണ്ടതാണ്. നിലവിലുള്ള റേഷൻ കാർഡിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, ഏതെങ്കിലും മാരകമായ അസുഖങ്ങൾ ഉള്ളവർ ആണെങ്കിൽ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.