ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 1000 രൂപ ധനസഹായം.. കൂടുതൽ അറിയൂ..

സംസ്ഥാന സർക്കാരിന്റെ 1000 രൂപ ധനസഹായം – ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 1000 രൂപ ധനസഹായം മെയ് 14 വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. അർഹരായ ഗുണഭോക്താക്കളുടെ പട്ടിക മെയ് 13ന് റേഷൻകടകളിൽ പ്രസിദ്ധീകരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും. കോ*വി/ഡ് മുഖാന്തരം ലഭിക്കുന്ന ധനസഹായമോ ക്ഷേമനിധി സജീവ പെൻഷൻ അംഗങ്ങൾക്ക് ലഭിക്കുന്ന ധനസഹായമോ ലഭിക്കാത്തവർക്ക് ആണ് സർക്കാർ ധനസഹായം നൽകുന്നത്. സഹകരണ ബാങ്ക് വഴിയാണ് ധനസഹായം നൽകുന്നത്.

റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് ധനസഹായം നൽകുന്നത് അതുകൊണ്ട് റേഷൻ കാർഡ് ഇല്ലാത്തവർ ഇതിന്റെ പരിധിയിൽ വരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനുവേണ്ട തുക കണ്ടെത്തിയിരിക്കുന്നത് എന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പട്ടികയിൽ പേരുള്ളവർ ബന്ധപ്പെട്ട അപേക്ഷാഫോറം പൂരിപ്പിച്ച് നൽകേണ്ടതാണ്. സഹകരണ ബാങ്ക് ജീവനക്കാർ ആണ് ധനസഹായം നിങ്ങളുടെ വീട്ടിൽ എത്തി വിതരണം ചെയ്യുന്നത്. അതിന് നിങ്ങൾ യാതൊരുവിധ പണവും വിതരണകർക്കു നൽകേണ്ടതില്ല.സംസ്ഥാന സർക്കാർ ഇതിനുവേണ്ട എല്ലാ ചെലവുകളും വഹിച്ചു കഴിഞ്ഞിരിക്കുന്നു.

ക്ഷേമപെൻഷനുകൾ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ഒരിക്കൽ ക്ഷേമപെൻഷൻ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആധാർ നമ്പറും ക്ഷേമപെൻഷൻ നമ്പറും ആയിട്ട് ഒത്തു നോക്കുകയും അത്തരം ആൾക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാതെ വരികയും ചെയ്യും. യഥാർത്ഥ ഗുണഭോക്താവിന് തന്നെ ധനസഹായം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഇനി ഇത്തരം ധനസഹായം വേണ്ടി വരികയാണെങ്കിൽ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യാൻ വേണ്ടിയാണ് സത്യപ്രസ്താവനയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നിൽ കൂടുതൽ ആധാർ നമ്പറും രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനുവേണ്ട സാങ്കേതിക സഹായം നൽകിയിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ കേരളവും സംസ്ഥാന സർക്കാരിന്റെ ഡി എം കെ യും ആണ്. മെയ് 13മുതൽ ഇതിന്റെ പട്ടിക എല്ലാ റേഷൻ കടകളിലും പ്രസിദ്ധീകരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും മെയ് 14 മുതൽ ധനസഹായം വിതരണം ചെയ്യപ്പെടും.

1 thought on “ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 1000 രൂപ ധനസഹായം.. കൂടുതൽ അറിയൂ..”

Comments are closed.