കട്ടൻചായ കുടിക്കാത്തവരാണോ നിങ്ങൾ, ഈ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ഒഴിവാക്കുകയേ ഇല്ല

പാൽ ചായയും കാപ്പിയും കുടിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഒരു ദിവസം ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം ഒരു ഉണർവ് കിട്ടാത്തവരാണ് നമ്മൾ.എന്നാൽ കട്ടൻ ചായ കുടിക്കുന്നവർ വളരെ വിരളമാണ്. പക്ഷേ പാൽ ചായ കുടിക്കാതെ നിങ്ങൾ കട്ടൻ ചായ ശീലമാക്കി നോക്കൂ. നമ്മുടെ ശരീരത്തിന് ഒരു പാട് ഗുണങ്ങൾ ഉണ്ട്.

കട്ടൻ ചായയിൽ കാണപ്പെടുന്ന ഫ്ലവനോയിഡ് പോലുള്ള ആൻറി ഓക്സിഡൻറുകൾ രക്തയോട്ടത്തിലുണ്ടാവുന്ന തടസ്സത്തെ ഒഴിവാക്കുമെന്ന് പറയുന്നു. ദിവസവും കട്ട ചായ കുടിച്ചാൽ നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കൂടി സഹായിക്കുന്നു.കൂടാതെ നമുക്കുണ്ടാവുന്ന ദേഷ്യത്തെ നിയന്ത്രിക്കാൻ ഇതു കുടിക്കുക വഴി സാധിക്കും.

ഇതിൽ അടങ്ങിയിരിക്കുന്ന തിയോഫിലിൻ കഫേൻ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരുന്നു. പല്ലിലുണ്ടാവുന്ന കേടുപാടുകൾ ,കൂടാതെ മോണ രോഗങ്ങൾ ഇല്ലാതെ ആവാൻ ഇത് കുടിക്കുക വഴി മാറ്റം കാണാം. മുടി കൊഴിച്ചിൽ തടയാൻ ഇത് സഹായിക്കും. അതുപോലെ അമിതവണ്ണം കുറയ്ക്കാൻ ഇതു കുടിക്കുക വഴി സാധിക്കും. കട്ടൻ ചായയിൽ ഫ്ലൂറോയിഡ് അടങ്ങിയതിനാൽ വായ്നാറ്റം അകറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

കൂടാതെ നമ്മുടെ വായിക്കുള്ളിലുണ്ടാവുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവു കൂടി ഇതിനുണ്ട്. നമുക്ക് ഉണ്ടാവുന്ന വിവിധ തരത്തിലുള്ള ഉദര സംബന്ധമായ രോഗങ്ങൾക്കും വളരെ നല്ലതാണ്.കൂടാതെ അതിസാരത്തിന് പരിഹാരം നൽകുന്നു. കൂടാതെ കട്ടൻ ചായയിലെ കഫേൻ ശ്വാസകോശ ത്തിലെ വായു അറകളെ തുറക്കുന്നു. അതു കൊണ്ട് ആസ്മ രോഗികൾക്ക് ശ്വാസം മുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ കട്ടൻ ചായ കുടിക്കുന്നതുമൂലം സാധിക്കും. കൂടാതെ നമ്മുടെ ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കുറയ്ക്കാൻ കട്ടൻ ചായ കുടിക്കുക വഴി സാധിക്കും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ എന്ന പദാർത്ഥം പനി, ജലദോഷം, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കട്ടൻ ചായ കുടിക്കുക വഴി സാധിക്കും.

കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കൈലാമിൻ ആൻറിജെൻസ് ഇതിന് സഹായിക്കും. കൂടാതെ കട്ടൻ ചായ കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ നീരുവരുന്നത് തടയാൻ സാധിക്കും. നമ്മൾ ദിവസവും കട്ടൻ ചായ കുടിച്ചാൽ ശരീരത്തിൽ വന്നു ചേരുന്ന അപകടകാരികളായ രോഗാണുക്കളെ ചെറുക്കുന്നു. അതുപോലെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും കട്ടൻ ചായ കുടിക്കുന്നതുമൂലം സാധിക്കും.

ഇതിലെ കഫീൻ ഓർമ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കും.എന്നാൽ ഇതൊക്കെ കുടിക്കുന്നത് മധുരം ചേർക്കാതെ ആയിരിക്കണം. മധുരം ചേർത്ത് കുടിച്ചാൽ അതിൽ നമുക്ക് കിട്ടുന്ന ഗുണങ്ങൾ ഇല്ലാതാവുകയാണ് ചെയ്യുക. ദിവസം കട്ടൻ ചായ കുടിക്കുന്നത് ശീലമാക്കൂ. നല്ലൊരു മാറ്റം കാണാൻ സാധിക്കും