ഈ 5 കാര്യങ്ങൾ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും അറിഞ്ഞിരിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം…!

രാജ്യത്ത് പല തരത്തിലുള്ള തട്ടിപ്പുകളാണ് ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നത്. പണമിടപാടുകളിൽ പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ പേരിൽ, മൊബൈൽ അപ്ലിക്കേഷനുകളിലൂടെ നൽകുന്ന വായ്പകളുടെ പേരിൽ എന്നിങ്ങനെ നിരവധി തരത്തിലാണ് തട്ടിപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ പറയുന്ന ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ 100% നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികളും വളരെ പ്രധാനമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. ബാങ്കുകൾ നൽകിയ നിർദ്ദേശങ്ങൾ ആയതിനാൽ തന്നെ ഇക്കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തികച്ചും ബാങ്കിംഗ് ഇടപാടുകളിൽ സുരക്ഷിതരായിരിക്കും. ഒന്നാമതായി അറിഞ്ഞിരിക്കേണ്ട കാര്യം, എടിഎം ട്രാൻസാക്ഷൻ നടത്തുന്ന സമയത്തും, പിഒഎസ് ട്രാൻസാക്ഷൻ നടത്തുന്ന സമയത്തും പിൻ നമ്പർ കൈകൊണ്ട് മറക്കുക.

രണ്ടാമതായി വളരെ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യം, എടിഎം കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങളും, എടിഎം പിന്നുമായി ബന്ധപ്പെട്ട കാര്യങ്ങളും, ബാങ്കിൽ നിന്ന് ലഭിക്കുന്ന ഓടിപിയും യാതൊരു കാരണവശാലും മറ്റൊരു വ്യക്തിയുമായി പങ്കുവയ്ക്കുവാൻ പാടുള്ളതല്ല. മൂന്നാമതായി അറിഞ്ഞിരിക്കേണ്ട കാര്യം, എടിഎം കൗണ്ടറുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ റെസിപ്റ്റ് ആവശ്യമില്ലാതെ എടുക്കുകയും അലക്ഷ്യമായി വലിച്ചറിയുകയും ചെയ്യരുത്.

മാത്രമല്ല എടിഎം കാർഡ് പിൻ നമ്പർ നിങ്ങളുടെ ജനന തീയതി വാഹനത്തിന്റെ നമ്പർ എന്നിങ്ങനെയുള്ള നമ്പറുകളുമായി സാമ്യമുള്ളത് ആവാൻ പാടുള്ളതല്ല. കെവൈസി സംബന്ധിച്ച് കോളുകൾ വരുകയാണെങ്കിൽ ബാങ്കുകളിൽ ചെന്ന് കെവൈസി ചെയ്യാമെന്ന് മറുപടി നൽകണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് യാതൊരു കാരണവശാലും മറ്റൊരു വ്യക്തിക്ക് ഹാക്ക് ചെയ്യാൻ പറ്റുന്നതല്ല.