ബാങ്ക് വായ്പ്പ എടുത്തിരുന്ന ആളുകളുടെ ശ്രദ്ധയ്ക്ക് ! മൊറട്ടോറിയം ഇനി എങ്ങനെ നിങ്ങളെ ബാധിക്കും? കേന്ദ്ര സർക്കാർ നയത്തിലെ പുതിയ നിലപാടുകൾ ഗുണം ചെയ്യുമോ ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ..

നമ്മളെല്ലാവരും പല ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാറുണ്ട്.   അത് തവണകളായി തിരിച്ചടക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്.  നമുക്കെല്ലാവർക്കും അറിയാം ഇപ്പോൾ നമ്മുടെ രാജ്യം കടുത്ത ഒരു പ്രതിസന്ധി പ്രതിസന്ധിഘട്ടത്തിൽ ആണ് എന്ന കാര്യം.  കോവിഡ്  പ്രതിസന്ധിയുടെയും അതു മൂലമുണ്ടായ സാമ്പത്തിക മാന്ദ്യതയുടെയും ദൂഷ്യഫലങ്ങൾ ഏറെയും അനുഭവിക്കേണ്ടിവന്നത് സാധാരണക്കാരായിരുന്നു. 

ഈ കാലഘട്ടത്തിൽ നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധി മൂലം പല ആളുകൾക്കും നിരവധി ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള ലോണുകൾ അടയ്ക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ ലോൺ എടുത്തിട്ടുള്ള എല്ലാവർക്കും ആശ്വാസമായി ബാങ്കുകൾ മൊറട്ടോറിയം കാലാവധി കൊടുത്തിരുന്നു. അതിനെ സംബന്ധിക്കുന്ന ഒരു പുതിയ അപ്ഡേഷൻ ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. എന്താണ് ഇത് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

മോറട്ടോറിയം പ്രഖ്യാപിച്ച കാലത്ത് രണ്ടു കോടി വരെയുള്ള വായ്പകൾക്ക് പലിശ ഇളവു നൽകുന്നത് നടപ്പിലാക്കാൻ ഒരു മാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്.  മാത്രമല്ല മൊറട്ടോറിയം കാലയളവിലെ പലിശയുടെ പിഴപ്പലിശ അതായത് കൂട്ടുപലിശ ഒഴിവാക്കാത്തതിന്  സുപ്രീംകോടതി കേന്ദ്ര ഗവൺമെൻറിൻറെ വിമർശിക്കുകയും ചെയ്തിരിക്കുന്നു. സാധാരണക്കാരുടെ അവസ്ഥ സർക്കാർ കാണാതെ പോകരുത് എന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തീരുമാനം നടപ്പിലാക്കാൻ വൈകുന്നത് സാധാരണക്കാരോട് ചെയ്യുന്ന അനീതിയാണ് എന്നും കോടതി ചൂണ്ടിക്കാണിച്ചു. തിരിച്ചടവിന് മോറട്ടോറിയം ഉണ്ടായിരുന്ന ആറുമാസത്തേക്ക് രണ്ടു കോടി വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഈടാക്കേണ്ടതില്ല എന്നാണ് കോടതിയുടെ തീരുമാനം. മാർച്ച്, ഓഗസ്റ്റ് കാലയളവായിരുന്നു മോറട്ടോറിയം ഉണ്ടായിരുന്നത്. ആറു മാസത്തെ മൊറട്ടോറിയം കാലയളവിലെ ഇളവ് ലഭിക്കുക ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുതൽ ഹോം ലോൺ വരെയുള്ള ലോൺ സ്കീമുകൾക്കായിരുന്നു.

കൃഷി വായ്പകൾക്ക് മൊറട്ടോറിയം ഉണ്ടായിരുന്നെങ്കിലും കൂട്ടുപലിശ ഒഴിവാക്കിയിരുന്നില്ല. കൂട്ടുപലിശ ഇളവിനു പരിഗണിക്കുന്നത് ഭവന വായ്പ,  വിദ്യാഭ്യാസ ലോൺ,  വാഹന വായ്പ, സൂക്ഷ്മ ഇടത്തരം വായ്പ,  വീട്ടുപകരണ വായ്പ, പ്രൊഫഷണൽ  വായ്പ,  ചികിത്സ വായ്പ,  ക്രെഡിറ്റ് കാർഡ് വായ്പ,  വിവാഹ വായ്പ എന്നിവയാണ്.  വായ്പ എടുത്തിരുന്നവരിൽ പകുതിയിൽ താഴെ മാത്രമേ മൊറട്ടോറിയം കാലാവധിക്കായി അപേക്ഷിച്ചിരുന്നുള്ളു. 

മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിക്ക് നൽകിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് ഇത്തരത്തിൽ പറഞ്ഞിട്ടുള്ളത്. കൂട്ടു പലിശ ഇളവ് കൊണ്ട് ബാങ്കുകൾക്ക് നഷ്ടം ഉണ്ടാവുകയില്ല. സർക്കാർ പണം നൽകുകയാണ് ചെയ്യുക. ഈ തുക എത്രയാണെന്ന് ഗവൺമെൻറ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏകദേശം 5000 മുതൽ 6000 കോടി വരെ ആണെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ.

എന്നാൽ ഇത്തരത്തിൽ പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കില്ല എന്നാണ് ഗവൺമെൻറിൻറെ നിലപാട്. കാരണം ആറു മാസത്തെ പലിശ ഇളവ് നൽകുക ആണെങ്കിൽ ഏകദേശം ആറു ലക്ഷം കോടി രൂപ എങ്കിലും നൽകേണ്ടത് ആയിട്ട് വരുന്നുണ്ട്. വായ്പയ്ക്ക് പലിശ ലഭിച്ചില്ലെങ്കിൽ നിക്ഷേപത്തിന് പലിശ കൊടുക്കാൻ സാധിക്കുന്നതായിരിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. 

ഇത്തരത്തിലുള്ള സത്യവാങ്മൂലം നൽകിയതിന് ശേഷമാണ് സുപ്രീംകോടതിയിൽനിന്ന് കേന്ദ്രം സാവകാശത്തിനു ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം ഈ കാലയളവുകളിൽ തിരിച്ചടവ് മുടങ്ങിയവർക്കായുള്ള ഇളവുകൾ എത്രയും വേഗം തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോണെടുത്ത ആളുകൾക്ക് ഇത് ഒരു ചെറിയ ആശ്വാസം തന്നെയാണ്.