ബദാo കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുമോ ബദാമിൽ വിഷമുണ്ടോ ഇതിനെ കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കൂ.

പോഷകങ്ങളുടെ കലവറയാണ് ബദാം. എന്നാൽ ഈ ബദാം രണ്ടു വിധത്തിലുണ്ട്. സ്വീറ്റ് ആൽമണ്ട്സും, ബിറ്റർ ആൽമണ്ട്സും. നാം കഴിക്കുന്നത് സ്വീറ്റ് ആൽമണ്ട് ആണ്. ബിറ്റർ ആൽമണ്ട്സ് കാടുകളിലും, വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നുണ്ട്. ഇതിൽ വിഷം അടങ്ങിയിട്ടുള്ളതിനാൽ ബിറ്റർ ആൽമണ്ട്സ് കയ്പ്പ് രസമാണ് ഉണ്ടാവുക.

ബിറ്റർ ആൽമണ്ട്സിന് കയ്പ്പ് രസം നൽകുന്നത് അമിക് ഡാലിൻ എന്ന കെമിക്കലാണ്. അപ്പോൾ ഇത് നമ്മൾ ഒരു 10 എണ്ണമെങ്കിലും കഴിച്ചാൽ അമിക് ഡാലിൻ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവർത്തിച്ച് ഹൈഡ്രജൻ സയനൈഡ് എന്ന കെമിക്കൽ ആയി മാറി ശരീരത്തിൽ അത് വിഷമായി മാറി നമ്മുടെ ശരീരത്തിന് മാറ്റം കാണാൻ സാധിക്കും. അപ്പോൾ നമുക്ക് തലകറക്കമോ, ഛർദ്ദിയോ, ബോധം പോവുന്നതു പോലെയോ തോന്നാം. എന്നാൽ ബിറ്റർ ആൽമണ്ട് 40 എണ്ണമോ മറ്റോ കഴിച്ചാൽ നമുക്ക് മരണം വരെ സംഭവിക്കും.

നമ്മുടെ നാട്ടിൽ ലഭിക്കുന്ന സ്വീറ്റ് ആൽമണ്ടിൽ വിഷം അടങ്ങിയിട്ടില്ല. എന്നാൽ ബിറ്റർ ആൽമണ്ട്സിൽ വിഷം അടങ്ങിയതിനാൽ മനുഷ്യർ സാധാരണ കഴിക്കാറില്ല. എന്നാൽ ബിറ്റർ ആൽമണ്ട് തിളപ്പിച്ച് കഴിഞ്ഞാൽ അതിലെ ഹൈഡ്രജൻ സയനൈഡ് 98% നശിക്കും. അതാണ് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഇത് കൂടുതലായും പേസ്റ്റ് ഉണ്ടാക്കാനും, മറ്റു ചിലപന്നങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

നാം കഴിക്കുന്ന ബദാം എങ്ങനെ കഴിക്കണമെന്നത് പലർക്കും അറിയില്ല. നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോളായ HDL ഉയർത്താനും ചീത്ത കൊളസ്ട്രോളായ LDL കുറയ്ക്കാനും ബദാമിനു കഴിയും. കൂടാതെ നമ്മുടെ ശരീരത്തിലുണ്ടാവുന്ന കോശങ്ങളെ നശിപ്പിക്കുന്ന ടോക്സിനുകളെ നിർവ്വീര്യമാക്കാനുള്ള കഴിവുണ്ട്. ആരോഗ്യമുള്ള ഒരാൾക്ക് മാക്സിമം 20 ബദാമെങ്കിലും കഴിക്കാം. എന്നാൽ ഒരു ദിവസം 15 എങ്കിലും കഴിക്കുന്നതാണ് നല്ലത്.

ബദാമിൽ ഫൈറ്റിക്കാസിഡ് എന്ന കെമിക്കൽ അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് ബദാം കൂടുതലായി കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ബി കോംപ്ലക്സ് വൈറ്റമിനുകളെ വലിച്ചെടുക്കുന്നതും, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ വലിച്ചെടുക്കുന്നതും തടയുന്നു. അതിനാൽ ബദാം കഴിക്കുമ്പോൾ രാത്രിയിൽ വെള്ളത്തിൽ ഇട്ട് വച്ച് രാവിലെ ആവുമ്പോൾ അത് മുളയ്ക്കാനുള്ള പ്രക്രിയയിലേക്ക് കടക്കുന്നു. അപ്പോൾ ബദാമിലുള്ള ഫൈറ്റിക്കാസിഡ് മിനറൽസായി മാറുന്നു.

വൈറ്റമിൻസും, മിനറൽസും, ആൻറി ഓക്സിഡൻസും കൂടുതൽ അടങ്ങിയിരിക്കുന്നത് ബദാമിൻ്റെ തൊലിയിലാണ്. അതു കൊണ്ട് വെള്ളത്തിലിട്ട ബദാം തൊലിയോടെ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന്കൂടുതൽ ഗുണമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് കഴിക്കുമ്പോൾ രാവിലെ ഒരു ഭക്ഷണം കഴിച്ച് കുറച്ച് മണിക്കൂർ കഴിഞ്ഞ് കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഈ കാര്യങ്ങളെ കുറിച്ച് ഡോക്ടർ നൽകിയിരിക്കുന്ന വിശദമായ വിവരങ്ങൾ താഴെ കൊടുത്ത വീഡിയോ വഴി മനസിലാക്കാം.