പുതിയ എ ടി എം പിൻ ജനറേഷൻ ഇനി വളരേ എളുപ്പം. ഇത് ശ്രദ്ധിക്കൂ…

പണ വിനിമയത്തിന് ഏറ്റവും സുഖകരമായ മാർഗം ഇപ്പോൾ ഇന്റർനെറ്റ്‌ ബാങ്കിങ്ങും പ്ലാസ്റ്റിക് കറൻസിയും ആണ്. അതായത് നമ്മുടെയെല്ലാം ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ. എല്ലാ ബാങ്കുകളും ഇപ്പോൾ ഇത്തരം ഡെബിറ്റ് ക്രെഡിറ്റ് കാർഡ് സേവനങ്ങൾ നൽകിവരുന്നുണ്ട്.

ഇതു മുഖേന നമുക്ക് എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ചിപ്പുകൾ ഘടിപ്പിച്ച കാർഡുകളാണ് നിലവിലുള്ളത്. അതിനാൽ തന്നെ കാർഡുകൾ പുതുതായി കയ്യിൽ കിട്ടുമ്പോൾ ഇവയ്ക്ക് ആവശ്യമായ എടിഎം പിൻ ജനറേഷൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് പലർക്കും സംശയം ഉണ്ടാകും.

എന്നാൽ ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പ്രോസസ് ആണ്. ഇത് എങ്ങനെയാണെന്ന് നോക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ എങ്ങനെയാണ് പിൻ ജനറേഷൻ നടത്തുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യമായി ഇതിനായി എടിഎമ്മിൽ കാർഡ് ഇൻസേർട്ട് ചെയ്യുക. അതിനുശേഷം പിൻ ജനറേഷൻ എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നമ്മുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു കൊടുക്കാൻ മെഷീൻ ആവശ്യപ്പെടും. അതനുസരിച്ച് പ്രസ്തുത അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക. അത് കൺഫോം ചെയ്തു കഴിഞ്ഞാൽ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ കൊടുക്കാവുന്നതാണ്.

തുടർന്ന് ഒരു മെസ്സേജ് സ്ക്രീനിൽ തെളിയും. അതും കൺഫോം ചെയ്യുക. ഈ സമയം നമ്മുടെ മൊബൈൽ നമ്പറിൽ ഒരു പിൻ എസ് എം എസ് ആയി വരും. വീണ്ടും നമ്മുടെ എടിഎം കാർഡ് മെഷീനിൽ ഇട്ടശേഷം ബാങ്കിംഗ് എന്നുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനു ശേഷം ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.

അതിനുശേഷം ഏതെങ്കിലും രണ്ടക്ക നമ്പർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. രണ്ടക്ക സംഖ്യ ടൈപ്പ് ചെയ്തു കൊടുത്ത ശേഷം മൊബൈൽ നമ്പറിലേക്ക് വന്ന പിൻ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. അതിനുശേഷം നമ്മുടെ പിൻ ചേഞ്ച്‌ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകും. അതിനായി ചേഞ്ച് പിൻ കൊടുക്കുക.

അതിനുശേഷം നമുക്കിഷ്ടമുള്ള പിൻ അടിച്ചു കൊടുക്കുക. ഒരുവട്ടം കൂടി അത് കൺഫോം ചെയ്യുമ്പോൾ നമ്മുടെ എടിഎം പിൻ ജനറേറ്റ് ചെയ്തിരിക്കും.