ജോലിയില്ലാത്തവർക്ക് ശമ്പളം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി. നിങ്ങൾക്ക് ലഭിക്കുമോ എന്ന് അറിയാം

ലോക് ഡൗൺ ആയതിനു ശേഷം നമ്മുടെ നാട്ടിൽ ഒട്ടനവധി ആളുകൾക്ക് ജോലി നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായി. എന്നാൽ അത്തരം ആളുകൾക്ക് ഏറെ സഹായകമാകുന്ന ഒരു പദ്ധതിയാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ലോക് ഡൗൺ കാലത്ത് ജോലിക്ക് പോകാൻ കഴിയാത്തവരും അല്ലെങ്കിൽ ജോലിക്കു പോകുന്നത് സർക്കാർ ഉത്തരവ് അനുസരിച്ചു പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ അത്തരം ആളുകൾക്ക്‌ ശമ്പളമായി ഒരു തുക നൽകുന്ന പദ്ധതിയാണിത്. എങ്ങനെയാണ് ഈ തുക നിങ്ങൾക്ക് കിട്ടുക ഏതെല്ലാം ആളുകളാണ് അതിന് അർഹരായവർ എന്നുള്ള വിവരങ്ങൾ ആണ് ഇവിടെ വിവരിക്കുന്നത്.

ലോക് ഡൗൺ ആയതിനുശേഷം കേന്ദ്രവും സംസ്ഥാന സർക്കാരും ഒട്ടനവധി പദ്ധതികളാണ് കഷ്ടതകൾ അനുഭവിക്കുന്ന ആളുകൾക്കായി തയ്യാറാക്കിയിരുന്നത്. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി ആവിഷ്കരിച്ച ഒരു നല്ല പദ്ധതിയാണ് ഇത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിൽ നിന്നും തൊഴിൽ മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി ആദ്യമായി തുടങ്ങിയത് 2018 ലാണ്. എന്നാൽ ഇതിൻറെ അനുകൂല ലഭിച്ചു തുടങ്ങിയത് 2020ഓടെ ആണ്. ഈ പദ്ധതിയുടെ പേര് അടൽ ബിമിത് വ്യക്തി കല്യാൺ യോജന എന്നാണ്. ജോലി നഷ്ടപ്പെടുകയോ ജോലിക്ക് പോകാതെ ഇരിക്കുകയും ചെയ്ത ഇഎസ്ഐ അംഗങ്ങൾക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുക. ഇഎസ്ഐ ലേക്ക് പണമടച്ച് കാലയളവിലെ ശമ്പളത്തിന് 25 ശതമാനമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നൽകുക.

രണ്ടുവർഷം ഇഎസ്ഐ കാലാവധി ഉള്ള അംഗങ്ങൾക്ക് ആയിരുന്നു ഇതിൻറെ ആനുകൂല്യം ലഭിക്കുക എന്ന് ആദ്യം സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം കാലാവധിയുള്ള ഇഎസ്ഐ അംഗങ്ങൾക്കും ഈ തുക ലഭ്യമാക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇനിയും ഇത്തരം പദ്ധതികളിൽ നിങ്ങൾ പങ്കുചേർന്നില്ലെങ്കിൽ എത്രയും വേഗം ഇതിൽ അംഗമാകൂ. കൂടുതൽ വിവരണൾക്കു അടുത്തുള്ള ഇഎസ്ഐ ശാഖയുമായി ബന്ധപ്പെടുക. നേരിട്ട് പോയി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ഫോൺ മുഖാന്തിരമോ ഓൺലൈൻ വഴിയോ വിവരങ്ങൾ ശേഖരിക്കുക.

ഈ പദ്ധതി സാധാരണക്കാരായ ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു തരത്തിലുള്ള പദ്ധതിയാണ്. കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക. ഏവർക്കും ഉപകാരപ്പെടുന്ന ഈ അറിവ് എല്ലാവരിലേക്കും എത്തിക്കുക.

1 thought on “ജോലിയില്ലാത്തവർക്ക് ശമ്പളം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി. നിങ്ങൾക്ക് ലഭിക്കുമോ എന്ന് അറിയാം”

Comments are closed.