പാലക്കാടൻ വടകം അല്ലെങ്കിൽ അരിപ്പപ്പടം എന്ത് ടേസ്റ്റ് ആണെന്നോ ? സ്നാക്ക്സ് ആയും ചോറിന്റെ കൂടെയും കഴിക്കാം

പാലക്കാടൻ വടകം അല്ലെങ്കിൽ അരിപ്പപ്പടം എന്നും പറയാം സ്നാക്ക്സ് ആയും ചോറിന്റെ കൂടെയും കഴിക്കാം. വെയിലത്ത് വെക്കാതെയും ഉണ്ടാക്കിയെടുക്കാം. ബ്രാഹ്മിൻസ് ആണ് ഇത് കൂടുതൽ ഉണ്ടാക്കാറുള്ളത്.തൈര് സാദത്തിന്റെ കൂടെയും നല്ല രുചിയാണ്. പച്ചരി ഉണ്ടെങ്കിൽ വളരെപ്പെട്ടെന്നു തന്നെ ഉണ്ടാക്കി എടുക്കാം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ. വെയിലത്ത്‌ വെച്ചാണ് സാധാരണ ഉണക്കിയെടുക്കാറുള്ളത്. റൂമിന് അകത്തു വെച്ചും ഉണ്ടാക്കിയെടുക്കാം ശ്രദ്ധിച്ചു ചെയ്‌താൽ വടക തട്ട് വാങ്ങാൻ കിട്ടും. അതുണ്ടെങ്കിൽ അതിൽ വെച്ചു ഉണ്ടാക്കാം കുറച്ച് കൂടെ എളുപ്പമാണ് ഒരുമിച്ചു വെച്ച് ആവികയറ്റി എടുക്കാം. എല്ലാവരും ഉണ്ടാക്കി നോക്കിയിട്ടു അഭിപ്രായം പറയണം.

പച്ചരി-1-2കപ്പ്, എള്ള്-1-2 സ്പൂൺ, ജീരകം-1-2 സ്പൂൺ, ഉപ്പ്‌ -ആവശ്യത്തിന്, കായം മുളകുപൊടി കുരുമുളക് പൊടി എന്നിവ വേണമെങ്കിൽ ചേർക്കാം

പച്ചരി കഴുകി 3/4മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചശേഷം നന്നായി അരക്കുക. ദോശമാവിനേക്കാൾ ഇത്തിരി ലൂസായി. അതിൽ ഉപ്പ് ചേർത്ത് ബാക്കി ചേരുവകൾ കൂടെ ചേർത്ത് മിക്സ്‌ ചെയ്തു വടകത്തട്ടിലോ ഇഡ്ഡലിപാത്രത്തിലോ വെച്ചു ആവികയറ്റി എടുക്കുക. ഇളം ചൂടോടെ തന്നെ തട്ടിൽ നിന്നും മാറ്റണം അല്ലെങ്കിൽ ചിലപ്പോൾ പൊട്ടിപോയേക്കാം. ഓരോന്നും 1മിനുറ്റിൽ താഴെ മാത്രം ആവി കയറ്റി ഒരു തുണിയിലോ പ്ലാസ്റ്റിക് കവറിലോ മാറ്റി വെയിലത്തുവെച്ചു ഉണക്കുക.നന്നായി ഉണ്ടാക്കിയെടുക്കണം. ശേഷം എണ്ണയിൽ വറുത്തെടുക്കാം (ഞാൻ വെയിലത്തുവെക്കാതെ അകത്തുവെച്ചാണ് ഉണ്ടാക്കിയത്).

തീരെ കനംകുറച്ചുവേണം ഉണ്ടാക്കാൻ. നല്ലോണം ചൂടായിട്ടുവേണം വറത്തെടുക്കാൻ. എണ്ണയിലിടുമ്പോൾ പൊട്ടിത്തെറിക്കാതെ ശ്രദ്ധിക്കണം. ഞാൻ ഉണ്ടാക്കിയത് ഇഡ്ഡലിപാത്രത്തിൽ ആണ്. സാധാരണ ചെറിയ പ്ലേറ്റിലോ വാഴയിലയിലോ ഇഡ്ഡലിപാത്രത്തിൽ വെച്ചു ഉണ്ടാക്കാം.