എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉണ്ടോ. മിക്ക ആളുകൾക്കും ഈ ഒരു പദ്ധതിയെക്കുറിച്ച് അറിവില്ല

എസ് ബി ഐ അക്കൗണ്ട് ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഇരുപത്തിഅയ്യായിരം രൂപ നിങ്ങളുടെ കയ്യിൽ ഇൻവെസ്റ്റ് ചെയ്യുവാൻ ഉണ്ടെങ്കിൽ എസ് ബി ഐ ബാങ്ക് നല്ല പലിശയിൽ തുടങ്ങാവുന്ന ഒരു നിക്ഷേപ പദ്ധതി പരിചയപ്പെടുത്തുന്നു. ഈ പദ്ധതി മുഖേന മാസം ഒരു വരുമാനം എന്ന നിലയ്ക്ക് ബാങ്ക് നിങ്ങൾക്ക് ഒരു തുക നിങ്ങൾക്ക് നൽകുന്നതാണ്.

ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം എന്താണ് ഈയൊരു പദ്ധതിയുടെ പേര്. ഈ സേവനം എസ് ബി ഐ ബാങ്ക് വഴി മാത്രമേ ലഭിക്കുകയുള്ളൂ. ഈ ഒരു പദ്ധതിയെക്കുറിച്ച് 90 ശതമാനം ആളുകൾക്ക് ഇപ്പോഴും അറിവില്ല.  ഈയൊരു പദ്ധതി എസ് ബി ഐ യുടെ ഏത് ബ്രാഞ്ച് വഴിയും ആരംഭിക്കുവാൻ സാധിക്കും. 

ആയിരം രൂപയാണ് മിനിമം ഡെപ്പോസിറ്റ് എമൗണ്ട്. മിനിമം ഇൻവെസ്റ്റ് എമൗണ്ട് എന്ന് പറയുന്നത് 25000 രൂപയാണ്. ഇൻട്രസ്റ്റ് റേറ്റ് നമ്മൾ എടുക്കുന്ന ടെമുമായി ബന്ധപ്പെട്ട് ആണ് ഉള്ളത്. പരമാവധി 120 മാസം വരെ നമുക്ക് സെലക്ട് ചെയ്യാൻ സാധിക്കും.

5.3 ശതമാനം പലിശ ആയിരിക്കും മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ ഉള്ള സ്കീം  എടുക്കുന്നതെങ്കിൽ ലഭിക്കുക  5.4 ശതമാനം ആയിരിക്കും അഞ്ചു വർഷം മുതൽ പത്ത് വർഷം വരെയുള്ള സ്കീം ആണ് എങ്കിൽ ലഭിക്കുക. ഏതെങ്കിലും സ്പെഷ്യൽ കേസ് വന്നുകഴിഞ്ഞാൽ ഇൻവെസ്റ്റ്മെൻറ് ചെയ്യുന്ന തുകയുടെ 75 ശതമാനം ഓവർ ഡ്രാഫ്റ്റ് അല്ലെങ്കിൽ ലോൺ എന്നുള്ള രീതിയിൽ ലഭിക്കുന്നതാണ്..

Read More: എസ് ബി ഐ ബാങ്കിന്റെ എ ടി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ പഠിക്കാം വളരെ എളുപ്പത്തിൽ