വീട്ടിൽ കറ്റാർ വാഴ നല്ല കട്ടിയിൽ തഴച്ചു വളരാൻ കിടിലൻ പ്രയോഗങ്ങൾ അറിയാം. ഇങ്ങനെ ചെയ്യൂ..

മിക്ക വീടുകളിലും ഏകദേശം ഒരു കറ്റാർവാഴ എങ്കിലും നട്ടു വളർത്താത്തവരായി ഉണ്ടാവുകയില്ല. കറ്റാർവാഴ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്.  മുടി സംരക്ഷണത്തിനും ചർമസൗന്ദര്യത്തിനും തുടങ്ങി ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. എന്നാൽ പലരുടേയും പ്രശ്നം എന്ന് പറയുന്നത് കറ്റാർവാഴ ശരിക്കും വളരാത്തത് ആണ്. നല്ല വണ്ണത്തിൽ വളരുകയോ അല്ലെങ്കിൽ കറ്റാർവാഴയുടെ താഴെ തെയ്‌ക്കൾ വരാതരിക്കുകയും ആണ് പ്രധാന പ്രശ്നങ്ങൾ.

കറ്റാർവാഴ എങ്ങനെ നല്ല വണ്ണത്തിൽ വളർത്തിയെടുക്കുവാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.  ആദ്യം തന്നെ ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ കറ്റാർ വാഴ നടുമ്പോൾ എപ്പോഴും ഏതെങ്കിലും ഒരു മൺ ചട്ടിയിൽ നടുവാൻ ആയി ശ്രദ്ധിക്കുക.

മറ്റു ചെടികൾ നടുന്നതുപോലെ മണ്ണിൽ നേരിട്ട് നടുക ആണെങ്കിൽ ഒരുപക്ഷേ കറ്റാർവാഴ ശരിക്ക് വളരുകയില്ല. കറ്റാർവാഴ നല്ല വണ്ണത്തിൽ വളരുവാൻ വേണ്ടി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിൻറെ അടപ്പ് ഭാഗത്തായി ചെറിയ ഒരു ദ്വാരം ഇട്ട് കൊടുക്കുക.  ഇതിനുശേഷം പ്ലാസ്റ്റിക് കുപ്പിയുടെ അടിഭാഗത്തായി ഏകദേശം അടി ഭാഗത്തിൽ നിന്ന് മുകളിലേക്ക് ഒന്നര ഇഞ്ച്  വീതിയിൽ വട്ടത്തിൽ മുറിക്കുക.

മുഴുവനായും മുറിച്ച് കളയാതെ അല്പം ബാക്കി വെക്കുക.  അടുത്തതായി ഒരു ബൗൾ എടുത്ത് അതിലേക്ക് പഴത്തൊലി ചെറുതായി മുറിച്ചു കൊടുക്കുക. പഴത്തൊലി സാധാരണരീതിയിൽ പഴം കഴിച്ചതിനു ശേഷം കളയുകയാണ് പതിവ്.  എന്നാൽ ഇനിമുതൽ പഴം കഴിച്ചതിനുശേഷം ബാക്കി വന്ന പഴത്തൊലി ഇതുപോലെ ഉപയോഗിക്കാൻ സാധിക്കും.  പഴത്തൊലി ചെറുതായി അരിഞ്ഞ് കൊടുത്തതിന് ശേഷം അടുത്തതായി മുട്ടയുടെ തോട് കൂടി ചേർത്ത് കൊടുക്കുക. 

മുട്ടയുടെ തോട് ചേർക്കുമ്പോൾ നന്നായി പൊടിച്ച് വേണം ചേർത്തു കൊടുക്കുവാൻ. നല്ലവണ്ണം ചെറിയ കഷണങ്ങളായി വേണം മുറിച്ചു കൊടുക്കുവാൻ.  അല്ലാത്തപക്ഷം പഴത്തൊലിയും മുട്ടയുടെ തോട് പെട്ടെന്നുതന്നെ ഡികംപോസ് ആയി കിട്ടുവാൻ ബുദ്ധിമുട്ടാണ്. ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തതിനുശേഷം പഴത്തൊലിയും മുട്ടത്തോടും കുപ്പിയുടെ ഉള്ളിലേക്ക് ഇട്ടു കൊടുക്കുക.  കുപ്പിയുടെ ഉള്ളിലേക്ക് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കുപ്പി ആദ്യം അടപ്പുകൊണ്ട് അടച്ചതിനുശേഷം അടിഭാഗത്തായി കട്ട് ചെയ്ത ഭാഗത്തു കൂടെ വേണം ഇട്ടു കൊടുക്കുവാൻ. 

ആദ്യം കുറച്ച് പഴത്തൊലി അതുപോലെതന്നെ മുട്ടയുടെ തോടും ഇട്ടു കൊടുത്തതിനു ശേഷം അതിനു മുകളിലായി അല്പം മണ്ണ് കൂടി ഇട്ടു കൊടുക്കുക.  വീണ്ടും പഴത്തൊലിയും മുട്ടത്തോടും ഇട്ടതിന് ശേഷം വീണ്ടും മണ്ണ് ഇട്ട് കൊടുക്കുക ഇത് ആവർത്തിച്ചു കൊണ്ടിരിക്കുക.  കുപ്പി നിറയുന്നതുവരെ ഇതാവർത്തിക്കുക.  കുപ്പിയുടെ അടപ്പ് ഭാഗം അടച്ചതിനു ശേഷം വേണം ഇട്ടു കൊടുക്കുവാൻ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു ശേഷം കറ്റാർവാഴ നട്ടിരിക്കുന്ന സ്ഥലത്തിൽ കറ്റാർവാഴയുടെ അടുത്തായി വേരിനു കേടുവരാതെ തന്നെ ചെറിയ രീതിയിൽ കുഴിക്കുക. 

ഈ കുഴിയുടെ ഉള്ളിലേക്ക് കുപ്പിയുടെ അടപ്പ് ഭാഗം വരുന്ന രീതിയിൽ താഴ്ത്തി വെക്കുക.  ഇതിനുശേഷം കുപ്പി അവിടെ ഉറപ്പിച്ച് വയ്ക്കുക. കുപ്പിയുടെ കട്ട് ചെയ്ത  ഭാഗത്തുകൂടെ വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. ഒഴിച്ചു കൊടുക്കുന്ന വെള്ളം കുപ്പിയുടെ ഉള്ളിലൂടെ പഴത്തൊലിയുടെയും  മുട്ടത്തോടിന്റെയും  ഇടയിലൂടെ അടപ്പിലെ ചെറിയ ദ്വാരം വഴി മണ്ണിലേക്ക് ഇറങ്ങുന്നതാണ്. ഏകദേശം ഒന്നര മാസമാകുമ്പോഴേക്കും അവയ്ക്ക് നല്ലൊരു മാറ്റം കാണുവാൻ സാധിക്കുന്നതാണ്.  കറ്റാർ വാഴയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ ഒരുപാട് ഒഴിച്ച് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.  ഒരുപാട് ഒഴിച്ചാൽ കറ്റാർവാഴ കേടു വന്ന് പോകുവാൻ ഇത് കാരണമാകും.  അതുപോലെതന്നെ കറ്റാർവാഴ നടുമ്പോൾ അല്പം വലിയ ചട്ടിയിൽ നടുവാൻ ആയി ശ്രദ്ധിക്കുക.  വലിയ ചട്ടിയിൽ നടുമ്പോൾ ആയിരിക്കും കറ്റാർവാഴയുടെ തേയ്‌ക്കൽ വളർന്നുവരുവാനും സാധിക്കുകയുള്ളൂ.