കുഞ്ഞു മരിച്ചിട്ടും സങ്കടമില്ലാതെ ആതിര.. അബദ്ധം പറ്റിയതെന്നു മൊഴി..

0
1062

പട്ടണക്കാട് പിഞ്ചുകുഞ്ഞ് മരിച്ചത് മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞു കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണ്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നല്‍കി. എന്നാല്‍ ഇതു പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 

സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആദിഷയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞപ്പോള്‍ മുതല്‍ സംശയമുന നീണ്ടത് അമ്മ ആതിരയ്ക്കു നേരെയാണ്. ആതിരയുടെ സ്വഭാവത്തിലെ പ്രത്യേകതകളും കുഞ്ഞിനെ പതിവായി ഉപദ്രവിച്ചിരുന്നതുമാണു സംശയങ്ങള്‍ക്കിടയാക്കിയത്. കുഞ്ഞ് മരിച്ചതിനു ശേഷവും സങ്കടമില്ലാതെയാണ് ആതിര നിന്നതെന്നു നാട്ടുകാര്‍ പറയുന്നു.

മരണം സ്ഥിരീകരിച്ച ശനി രാത്രി വീട്ടില്‍ നിന്നു മാറാനുള്ള ആതിരയുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞതാണ്. കുഞ്ഞിന്റെ സംസ്‌കാര സമയം വരെ പൊലീസ് നിരീഷണത്തിലായിരുന്ന ആതിരയെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആതിരയും അയല്‍വാസികളും ചേര്‍ന്ന് ചലനമില്ലാത്ത അവസ്ഥയിൽ കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞ് മരിച്ചിരുന്നു. സംശയംതോന്നിയ ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

അപ്പോള്‍മുതല്‍ ആതിര സംശയനിഴലിലായിരുന്നു. ഞായറാഴ്ച വണ്ടാനത്ത് പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നു കണ്ടെത്തി. തുടര്‍ന്നാണ് ശവസംസ്കാരത്തിനുശേഷം പോലീസ് മാതാപിതാക്കളെയും ഷരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും പട്ടണക്കാട് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തത്.

പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ആതിര ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. കൈകൊണ്ട് മുഖമമര്‍ത്തി കൊന്നെന്ന് ആതിര പറഞ്ഞതായാണ് വിവരം. പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കൊലയ്ക്കുള്ള കാരണവും വ്യക്തമല്ല.

വൈകീട്ടോടെ ആതിരയൊഴികെയുള്ളവരെ പോലീസ് വിട്ടയച്ചു. വിശദാംശങ്ങൾ കൂടുതല്‍ അന്വേഷണത്തിനുശേഷമേ വെളിപ്പെടൂ എന്ന നിലപാടിലാണ് പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 വരെ വീട്ടുമുറ്റത്തുണ്ടായിരുന്ന കുഞ്ഞിനെ ആതിര വീടിനുള്ളിലേക്കു കൊണ്ടുപോവുകയായിരുന്നു.

ആസമയം വീട്ടില്‍ ആതിരയും ഭര്‍തൃപിതാവ് ബൈജുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നരയോടെ ആതിര അയല്‍വീട്ടിലെത്തി കുഞ്ഞനങ്ങുന്നില്ലെന്നറിയിച്ചു. കുഞ്ഞിനെ ആതിര ഇതിനുമുമ്പും ആക്രമിച്ചതിന് പട്ടണക്കാട് പോലീസില്‍ പരാതികളുണ്ടായിട്ടുണ്ട്. കുടുംബവഴക്കിന്റെപേരിൽ ആതിര കുട്ടിയോടൊപ്പം ഒരാഴ്ചയോളം ജയിലിലുമായിട്ടുണ്ട്.

മൂന്നുവര്‍ഷംമുമ്പാണ് ഷാരോണ്‍ പൂച്ചാക്കല്‍ സ്വദേശിയായ ആതിരയെ പ്രേമിച്ചു വിവാഹം കഴിച്ചത്. ഷാരോണ്‍ പീലിങ്‌ഷെഡ് തൊഴിലാളിയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here