അസിഡിറ്റി പ്രശ്നങ്ങൾ എങ്ങനെ കുറയ്ക്കാം!! ആരും അറിയാതെ പോകരുത്.

ഇന്ന് സാധാരണ എല്ലാവരും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി, നെഞ്ചിരിച്ചിൽ തുടങ്ങിയവ.അസിഡിറ്റി മൂലം ശാരീരികമായും മാനസികമായും പലരും ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അസിഡിറ്റി ഉണ്ടാവാനുള്ള കാരണങ്ങളും ചികിത്സാരീതികളും ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.

നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് ആമാശയം. ആഹാരം ദഹിപ്പിക്കുവാൻ ആയി ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കുന്നുണ്ട്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഈ ആസിഡിന്റെ അളവ് കൂടുകയോ ആമാശയ ഭിത്തിയുടെ ആവരണത്തിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്.

ഹൈഡ്രോക്ലോറിക് ആസിഡുകൾ ഓരോ വ്യക്തിയിലും വ്യത്യസ്ത അളവിൽ ആയിരിക്കും ഉത്പാദിപ്പിക്കുക. അതിനാൽ തന്നെ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനത്തിൽ ആഹാരരീതിയും വലിയ പങ്ക് വഹിക്കുന്നുണ്ട്. കാപ്പി, ചായ, കോള പോലുള്ള പാനീയങ്ങൾ, എരിവുള്ള വസ്തുക്കൾ, പുളിയുള്ള വസ്തുക്കൾ, മോര്, തൈര് തുടങ്ങിയവ കഴിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കാൻ കാരണമാകും.

അസിഡിറ്റി പ്രശ്നങ്ങൾ ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ആണ് അസിഡിറ്റി ഉള്ള ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. അതിനാൽ തന്നെ ചിട്ടയായ ജീവിതശൈലിയിലൂടെ അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

കൃത്യമായ ഇടവേളകളിൽ ആഹാരം കഴിക്കാതിരിക്കുന്നതും അസിഡിറ്റി കൂട്ടുവാൻ കാരണമാകും. ആഹാരരീതിയിലെ കൂടാതെ വ്യക്തികൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും അസിഡിറ്റി കൂട്ടുന്നതിന് കാരണമാകാറുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയവയും അസിഡിറ്റി കൂട്ടുന്നതിന് കാരണമാകുന്നുണ്ട്.

ഇവ കൂടാതെ വേദനസംഹാരികൾ ആസ്പിരിൻ ഗുളികകൾ തുടങ്ങിയ മരുന്നുകൾ കഴിക്കുന്നവരിലും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആമാശയ കാൻസർ ഉള്ളവരിലും അസിഡിറ്റി പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അസിഡിറ്റി പ്രശ്നങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഡോക്ടർമാരെ സമീപിക്കേണ്ടതാണ്.

ദീർഘകാലം നീണ്ടുനിൽക്കുന്ന അസിഡിറ്റി പ്രശ്നങ്ങൾ ആമാശയത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. ഇത്തരത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നത് വളരെ അധികം ഗുരുതരമായ പ്രശ്നമാണ്. ഇത്തരക്കാർക്ക് എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം നൽകേണ്ടതാണ്.

അസിഡിറ്റി കുറയ്ക്കുവാനായി പലതരം മരുന്നുകളും ഇപ്പോൾ ലഭ്യമാണ്  അന്റാസിഡ് ഗുളികകളും മറ്റുമാണ് സാധാരണ ഏറ്റവും കൂടുതലായി അസിഡിറ്റി പ്രശ്നങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം മരുന്നുകൾ രണ്ടാഴ്ചയിൽ കൂടുതൽ ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ വിശകലനം ചെയ്യുക.