വാക്‌സിൻ എടുക്കാത്തവർക്ക് ഇനി സൗജന്യ ചികിത്സ ഇല്ല എന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഏറ്റവും പുതിയ സർക്കാർ അറിയിപ്പ്. വിശദമായി അറിയൂ..

നിരവധി ആളുകളാണ് കോവിഡ് നടപടികളോട് സഹകരിക്കാതെ മുന്നോട്ടുപോകുന്നത്. ഈ രീതിയിൽ പോകുന്നവരെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചേർന്ന അവലോകന യോഗത്തിൽ ഇവർക്ക് സൗജന്യചികിത്സ നൽകുവാൻ സാധിക്കുകയില്ല എന്ന് അറിയിപ്പ് നൽകി.

എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിലർക്ക് വാക്സ് എടുക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ രീതിയിൽ ഉൾപ്പെടുന്നവരാണ് രോഗങ്ങൾ, അലർജി മുതലായവ മൂലം വാക്സിൻ എടുക്കാൻ സാധിക്കാത്തവർ. ഇവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അധ്യാപകർക്കും ജീവനക്കാർക്കും ഇത് ബാധകമാണ്.

ഇതല്ലാത്ത ആളുകൾ സ്വന്തം ചെലവിൽ ആർ ടി പി സി ആർ പരിശോധന നൽകി ഹാജരാകണം. ഇല്ലെങ്കിൽ വാക്സിൻ സ്വീകരിക്കണം. പൊതു ജനസമ്പർക്കം ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകളും ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവർക്കും ഈ കാര്യം ബാധകമാണ്.

ഒമിക്രോൺ വൈറസ് ഭീതി സൃഷ്ടിക്കുന്നത് കൊണ്ടു തന്നെ വിദേശത്ത് നിന്നും വിമാനതാവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ യാത്ര ചരിത്രം കർശനമായി പരിശോധിക്കുകയും ജാഗ്രത ശക്തിപ്പെടുത്തുവാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രോട്ടോക്കോളിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളും ഉണ്ടാക്കാൻ പാടുള്ളതല്ല.

ഇനിയും സെക്കൻഡ് ഡോസ് എടുക്കാൻ ഉള്ളവരെ കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഗൗരവമായി ഈ കാര്യത്തിൽ ഇടപെടണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളോട് സർക്കാർ അറിയിച്ചിട്ടുണ്ട്. സ്കൂൾ സമയങ്ങളിൽ നിലവിൽ മാറ്റമില്ല. ഇയൊരു സാഹചര്യത്തിൽ പുതിയ ഇളവുകൾ നൽകേണ്ട എന്ന തീരുമാനവും എടുത്തിട്ടുണ്ട്.

ഒമിക്രോൺ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും എത്തുന്ന മാനദണ്ഡങ്ങൾ കൃത്യമായി തന്നെ പൊതുജനങ്ങൾ പാലിക്കേണ്ടതാണ്. വാക്സിൻ ഇനിയും എടുക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ വാക്സിനേഷൻ നടപടി പൂർത്തീകരിക്കുക. മാസ്കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പൊതുസ്ഥലത്ത് ഇറങ്ങുവാനും ശ്രദ്ധിക്കണം.