ആധാറുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ ഉടനെ ചെയ്യുക.. !നിങ്ങളെ ബാധിക്കുന്ന ഒരു പ്രധാന കാര്യം

ആധാർ കാർഡിന്റെ പ്രസക്തി ഏറി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആധാർ കാർഡ് നിലവിൽ വന്നതിനുശേഷം ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായും ആധാർ കാർഡ് ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാക്കിയിരുന്നു.

മൊബൈൽ നമ്പർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി ഒട്ടനവധി സേവനങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ നിർദേശമുണ്ടായിരുന്നു. ബന്ധിപ്പിക്കാത്ത പക്ഷം സേവനങ്ങൾ തുടർന്ന് ലഭിക്കുകയില്ല എന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. ഇത്തരത്തിൽ എല്ലാതരം രേഖകളിലും ആധാർ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അധികാരികൾക്ക് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മനസ്സിലാക്കാൻ ആധാർ കാർഡ് മാത്രം മതിയാകും.

ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ വരെ ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നു. പേരും ഫോട്ടോയും അഡ്രസ്സും ബയോമെട്രിക് വിവരങ്ങളും എന്നിങ്ങനെ ഒട്ടനവധി വിവരങ്ങൾ അടങ്ങിയിരിക്കുന്ന ആധാർ കാർഡ് ഇന്ത്യയിലെ ഒരു പൗരന്റെ പ്രധാനപെട്ട ഐഡി പ്രൂഫ് ആയി ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കും.

മാത്രമല്ല, ഏതൊരു സർക്കാർ കാര്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. മാത്രമല്ല, പുതുതായി അവലംബിച്ച 16 മോട്ടോർവാഹന സർവീസുകൾ ഓൺലൈനായി ലഭിക്കുന്നതിന് ആധാർ കാർഡ് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുകയാണ്. ആധാർ കാർഡുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം നേരിടുന്നത് മൊബൈൽ നമ്പറും ആയി ബന്ധപ്പെട്ടാണ്.

ആധാർ കാർഡ് എടുക്കുന്ന സമയത്ത് മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമായിരുന്നു. എന്നാൽ ആ സമയത്ത് നമ്പറുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആധാർ കാർഡുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട പല സർവീസുകൾക്കും തടസ്സം നേരിടാൻ സാധ്യതയുണ്ട്.

ആയതിനാൽ മൊബൈൽ നമ്പറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ആധാർ സർവീസുകൾ നടത്തുന്ന അക്ഷയ കേന്ദ്രങ്ങൾ വഴി മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് ഉടനെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ ആധാർ തന്നെ അസാധു ആയേക്കാം