നിങ്ങള്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കില്‍ തീര്‍ച്ചയായും സിബില്‍ സ്കോറിനെക്കുറിച്ചറിയണം !

0
460

നിങ്ങള്‍ ലോണ്‍ എടുക്കുവാനായി ബാങ്കില്‍ പോകുമ്പോള്‍ ആണ് സിബില്‍ സ്കോറിനെക്കുറിച്ച് കേള്‍ക്കുന്നതല്ലേ..? ഈ സ്കോര്‍ എന്താണ്..? ഇതും നമ്മുടെ ലോണും തമ്മിലുള്ള ബന്ധം എന്താണ്..? എത്രെയാണ് ഈ സ്കോര്‍..? ലോണ്‍ കിട്ടുവാനായി എത്ര സ്കോര്‍ വേണം.. ? ഈ കാര്യങ്ങളൊന്നും ഒരു പക്ഷെ സാധാരണക്കാരായ ആളുകള്‍ക്ക് അറിയാന്‍ സാധ്യതയില്ല.

ലോണ്‍ എടുക്കാന്‍ ബാങ്കില്‍ പോകുമ്പോള്‍ ഒരു പക്ഷെ ഈ സ്കോര്‍ ലിമിറ്റില്‍ താഴെയാണെങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് ലോണ്‍ തരാന്‍ സദ്യതയില്ല…

നമുക്ക് ഇതിനെക്കുറിച്ച്‌ വിശദമായി നോക്കാം,..

എന്താണ് സിബില്‍ സ്‌കോര്‍?

വായ്പാ അപേക്ഷകന്റെ മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച്, സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ക്രെഡിറ്റ് സ്‌കോര്‍ ആണ് സിബില്‍ സ്‌കോര്‍.

നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറാണ്. ഒരാള്‍ ലോണിനു അപേക്ഷിക്കുമ്പോള്‍ ബാങ്ക് അവരുടെ സിബില്‍ സ്‌കോര്‍ അവലോകനം ചെയ്യും അതിനുശേഷമേ ലോണ്‍ അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില്‍ സ്‌കോര്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

സിബില്‍ ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള്‍ പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും.

സിബില്‍ സ്‌കോര്‍ എത്രെയാണ് വേണ്ടത്?

സിബില്‍ സ്‌കോര്‍ പരിധി 300നും 900നും ഇടയിലാണ് . ക്രെഡിറ്റ് സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്. 750നു മുകളിലാണെങ്കില്‍ അപേക്ഷ തള്ളാന്‍ സാധ്യത തീരെ കുറവാണ്. ക്രെഡിറ്റ് എങ്ങനെയാണ് വായ്പക്കാരന്‍ ഉപയോഗിക്കുന്നത്, ഇദ്ദേഹത്തിന് മുന്‍ കുടിശികകള്‍ വല്ലതുമുണ്ടോ? വായ്പ തിരിച്ചടവിനു പിഴവുകള്‍ വരുത്തിയിട്ടുണ്ടോ? ലോണിന് എവിടെയൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ട്? തുടങ്ങിയവ അടക്കമുള്ള വിവരങ്ങളാണുസിബില്‍സ്‌കോര്‍ തയാറാക്കുന്നതിനു സിബില്‍ പരിശോധിക്കുന്നത്.

ക്രെഡിറ്റ് എത്രയാണ്?

നിങ്ങളെടുത്ത കടങ്ങളെല്ലാം സിബില്‍ നിരീക്ഷിക്കും. ഒന്നിലേറെ കടങ്ങളുണ്ടെങ്കില്‍ അതൊരു മോശം ക്രെഡിറ്റ് സ്‌കോറാണ് നല്‍കുക. ലോണുകളുടെ എണ്ണം കൂടാതെ നോക്കുന്നതാണ് എപ്പോഴും നല്ലത്. പേര്‍സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തുടങ്ങിയ ജാമ്യങ്ങളില്ലാത്ത കടങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും. ഹോം ലോണ്‍ പോലെ ജാമ്യമുള്ള കടങ്ങളാണ് കുറച്ചുകൂടി നല്ലത്.

പേമെന്റ് ഹിസ്റ്ററി

നിങ്ങളുടെ ഇഎംഐകളും വായ്പതവണകളും കൃത്യമായി കൃത്യ സമയത്ത് അടക്കുന്നുണ്ടെങ്കില്‍ സിബില്‍ അത് ശ്രദ്ധിക്കും. തവണകള്‍ക്ക് വീഴ്ച പറ്റിയാല്‍ സ്‌കോര്‍ താഴും.

അപേക്ഷകള്‍ തള്ളുന്നത് നല്ലതല്ല

അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കില്‍ സിബില്‍ സ്‌കോറിന് അത് പ്രതികൂലമായി ബാധിക്കും. ഒരുപാട് തവണ അപേക്ഷകള്‍ തള്ളപ്പെട്ടാലും ക്രെഡിറ്റ് സ്‌കോര്‍ മോശമാകും. നിങ്ങളുടെ സിബില്‍ സ്‌കോര്‍ അറിയുന്നതിന് സിബില്‍ ചെറിയൊരു തുക ഫീസായി ഈടാക്കും. ലോണിനു അപേക്ഷിക്കും മുന്‍പേ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍ ലോണിന്റെ ഭാവി അറിയാം.

നിങ്ങളുടെ സിബില്‍ സ്‌കോര്‍ കുറവാണോ..? എങ്ങനെ ഇത് മെച്ചപ്പെടുത്താം..?

ബാങ്കുകളിലെ അടവുകള്‍ കൃത്യമായി അടക്കുക എന്നുള്ളതാണ് സിബില്‍ സ്‌കോര്‍ കൂട്ടാന്‍ നമ്മളെ സഹായിക്കുന്നത്, ഗോള്‍ഡ്‌ ലോണ്‍, പേര്‍സണല്‍ ലോണ്‍ എന്നിങ്ങനെയുള്ള ലോണുകള്‍ തവണകള്‍ തെറ്റിക്കാതെ കൃത്യമയി അതാത് ദിവസങ്ങളില്‍ തന്നെ അടക്കണം. എന്നാലെ ഈ സ്കോര്‍ മെച്ചപെടുത്താന്‍ സാധിക്കൂ..

സിബില്‍ സ്‌കോര്‍ ചെക്ക്‌ ചെയ്യുമ്പോള്‍ സ്‌കോര്‍  കുറയുമോ..?

ബാങ്കുകള്‍ മൂഖന്തരമുള്ള സിബില്‍ സ്‌കോര്‍ ചെക്ക്‌ ചെയ്യുമ്പോള്‍ കുറയും.. ഇത് 5 പോയിന്റ്‌ മുതല്‍ മുകളിലേക്കാകാം. എന്നാല്‍ നമുക്ക് ചില വെബ്സൈറ്റുകളില്‍ കൂടെ ഈ സ്കോര്‍ ചെക്ക്‌ ചെയ്യാം. അതു മൂലം ഈ സ്കോര്‍ കുറയില്ല. www..creditmantri.com പോലുള്ള വെബ്സൈറ്റുകള്‍ ഉദാഹരണമാണ്‌.. ഇത്തരം സൈറ്റുകളില്‍ സ്കോര്‍ ചെക്ക്‌ ചെയ്യുമ്പോള്‍, ആവശ്യമായ നമ്മുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു,

മൊബൈല്‍ നമ്പര്‍:

[മൊബൈല്‍ നമ്പരില്‍ വരുന്ന OTP നമ്പര്‍ കൊടുക്കുക)

പേര് (പാന്‍ കാര്‍ഡില്‍ ഉള്ളത്):

പാന്‍ നമ്പര്‍:

ഇ മെയില്‍ അഡ്രസ്‌:

ശ്രെദ്ധിക്കേണ്ട കാര്യം

സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ അത് മെച്ചപെടുത്തിയതിന് ശേഷം (Above 700) ബാങ്കുകളില്‍ ലോണിനു ശ്രെമിക്കുക. അല്ലാത്ത പക്ഷം ബാങ്കുകളെ സമീപിച്ചാല്‍ നിലവില്‍ ഉള്ള സ്കോര്‍ തന്നെ കുറയാന്‍ കാരണമായേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here